അനുബന്ധ വാര്‍ത്തകള്‍
- 2019ൽ വീട് ജപ്തിയിൽ നിസ്സഹായതയിൽ അലറികരഞ്ഞ കുരുന്നിനെ ഓർമയുണ്ടോ, ഒരുത്തിയിലെ ബാലതാരത്തെ പരിചയപ്പെടുത്തി നവ്യാനായർ
- ഈ കല്യാണവീട്ടില്‍ പ്രേമിക്കാന്‍ പറ്റിയ നല്ല പെണ്പിള്ളേര് ഉണ്ടോ ? ചോദ്യവുമായി സിജു വില്‍സണ്‍
- ഉപചാരപൂര്‍വ്വം ഗുണ്ട ജയനില്‍ നടന് ശബരീഷും,ഫെബ്രുവരി 25ന് തിയറ്ററുകളിലേക്ക്
- ഒരു മാസം വൈകി, എന്നാലും തിയറ്ററുകളില്‍ തന്നെ, വീണ്ടും റിലീസ് പ്രഖ്യാപിച്ച് ഉപചാരപൂര്‍വ്വം ഗുണ്ടജയന്
- ഫോട്ടോഗ്രാഫറായി വിജിലേഷ്, ഉപചാരപൂര്‍വ്വം ഗുണ്ട ജയന് വരുന്നു !
ഇതാണ് ഗുണ്ട ജയന്റെ കുടുംബം,സൈജു കുറുപ്പിന്റെ നൂറാമത്തെ സിനിമ,ട്രെയിലര്‍
സൈജു കുറുപ്പിനെ നായകനാക്കി ദുല്‍ഖര്‍ സല്മാന് നിര്‍മിക്കുന്ന ഉപചാരപൂര്‍വ്വം ഗുണ്ട ജയന് റിലീസിന് ഇനി ദിവസങ്ങള്‍ മാത്രം. ഫെബ്രുവരി 25ന് തിയേറ്ററുകളിലെത്തുന്ന സിനിമയുടെ ട്രെയിലര്‍ ഇന്ന് വൈകുന്നേരം 7 മണിക്ക് എത്തും.
സൈജു കുറുപ്പിന്റെ 100-ാംമത് ചിത്രമാണ് 'ഉപചാരപൂര്‍വ്വം ഗുണ്ട ജയന്'.കഥ എഴുതി സംവിധാനം ചെയ്യുന്നത് അരുണ്‍ വൈഗയാണ്. രാജേഷ് വര്‍മ്മയുടെതാണ് തിരക്കഥ. ചിത്രത്തില്‍ സൈജു കുറുപ്പ്, സിജു വില്‍സണ്‍, ശബരീഷ് വര്‍മ്മ,ജോണി ആന്റണി, ഗോകുലന്, സാബു മോന്, ഹരീഷ് കണാരന്, ഷാനി ഷാക്കി, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, തട്ടിം മുട്ടിം ഫെയിം സാഗര്‍ സൂര്യ, വൃന്ദ മേനോന്, നയന, പാര്‍വതി എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
വേഫെയര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും മൈ ഡ്രീംസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സെബാബ് ആനികാടും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.