നീനു ചാല മാസ്സ്'; ചൂഴ്ന്നു മുറിച്ചു ഓപ്പറേഷന്‍ നടത്താന്‍ പോകാതിരുന്നാല്‍: അശ്വതി

കെ ആര്‍ അനൂപ്| Last Modified ശനി, 19 ഫെബ്രുവരി 2022 (10:03 IST)

മോഹന്‍ലാലിന്റെ ആറാട്ട് ആദ്യം തന്നെ തിയേറ്ററില്‍ പോയി കണ്ട് സീരിയല്‍ താരം അശ്വതി.ചൂഴ്ന്നു മുറിച്ചു ഓപ്പറേഷന്‍ നടത്താന്‍ പോകാതിരുന്നാല്‍ സിനിമയെ കുറിച്ച് നല്ല അഭിപ്രായമാണെന്ന് നടി.നീനു ചാല മാസ്സ് എന്നും പടം തിയേറ്ററില്‍ ആസ്വദിക്കേണ്ടതാണെന്നും അശ്വതി പറയുന്നു.

നെയ്യാറ്റിന്‍കര സ്വദേശിയായ ഗോപന്‍ ഒരു പ്രത്യേക ലക്ഷ്യത്തോടെ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമ പറയുന്നത്. ശ്രദ്ധ ശീനാഥാണ് നായിക.

വിജയരാഘവന്‍, സായികുമാര്‍, സിദ്ദിഖ്, ജോണി ആന്റണി, നന്ദു, കോട്ടയം രമേഷ്, ഇന്ദ്രന്‍സ്, ശിവാജി ഗുരുവായൂര്‍, കൊച്ചുപ്രേമന്‍, പ്രശാന്ത് അലക്സാണ്ടര്‍, അശ്വിന്‍, ലുക്മാന്‍, അനൂപ് ഡേവിസ്, രവികുമാര്‍, ഗരുഡ രാമന്‍, പ്രഭാകര്‍, ശ്രദ്ധ ശ്രീനാഥ്, രചന നാരായണന്‍കുട്ടി, സ്വസ്വിക, മാളവിക മേനോന്‍, നേഹ സക്സേന, സീത തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :