അനുബന്ധ വാര്‍ത്തകള്‍
- ഭക്തിലഹരി നിറയുന്ന ഒട്ടനവധി കൃഷ്ണഗീതങ്ങള്‍,ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടിയുടെ 'സുദര്‍ശനം', വീഡിയോയുമായി ഉണ്ണിമേനോന്‍
- മഹാപ്രതിഭയെയാണ് നഷ്ടപ്പെട്ടത്,ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടിയുടെ ഓര്‍മ്മകളില്‍ ഗായകന്‍ ഉണ്ണിമേനോന്‍
- ടെന്‍ഷന്‍ ഒട്ടും ഇല്ലാത്ത സംവിധായകന്‍ ! ക്യാമറയ്ക്ക് മുന്നിലും പിന്നിലും മോഹന്‍ലാല്‍, 'ബറോസ്' മേക്കിങ് വീഡിയോ
- ഉരുള്‍പൊട്ടലിന്റെ ഭീകരത, ചളിയില്‍ കുളിച്ച് ഫഹദ്, 'മലയന്‍കുഞ്ഞ്' മേക്കിങ് വീഡിയോ
- കിടിലന്‍ ഓഫര്‍ ! ഒരുമിച്ച് തിയേറ്ററുകളില്‍ എത്തി സിനിമ കാണാം,'കുറി' ആദ്യത്തെ ഒരാഴ്ച 50% നിരക്ക് തീര്‍ത്തും സൗജന്യം
എന്റെ സംഗീത ജീവിതത്തിലെ ഹിറ്റ് ഗാനങ്ങളില്‍ പലതും ഡെന്നീസ് തിരക്കഥകളിലെ നായകന്മാര്‍ക്ക് വേണ്ടി പാടിയവയാണ്:ഉണ്ണിമേനോന്‍
തിരക്കഥാകൃത്തും സമുദായകനുമായ ഡെന്നിസ് ജോസഫിന്റെ ഓര്‍മ്മകളിലാണ് പിന്നണി ഗായകന്‍ ഉണ്ണിമേനോന്‍.തന്റെ സംഗീത ജീവിതത്തിലെ ഹിറ്റ് ഗാനങ്ങളില്‍ പലതും ഡെന്നീസ് തിരക്കഥകളിലെ നായകന്മാര്‍ക്ക് വേണ്ടി പാടിയവയാണെന്ന് ഉണ്ണിമേനോന്‍ പറയുന്നു.
ഉണ്ണിമേനോന്റെ വാക്കുകള്‍
ഡെന്നിസ് ജോസഫ്... മലയാള സിനിമാ ചരിത്രത്തിന്റെ നാഴികക്കല്ലുകളില്‍ ഒരാള്‍. തിരക്കഥകളിലെ ശക്തമായ നിറക്കൂട്ടുകളിലൂടെ സൂപ്പര്‍ ഡ്യൂപ്പര്‍ ചിത്രങ്ങളൊരുക്കിയ തിരക്കഥാകൃത്ത്, സംവിധായകന്‍. അദ്ദേഹത്തിന്റെ ജീവിതത്തിന്റെ നേര്‍പതിപ്പാണ് 'നിറക്കൂട്ടുകളില്ലാതെ'എന്ന പുസ്തകം. ആ പുസ്തകത്തിലെ ഒരേടാണ് ഇവിടെ ഈ ചിത്രത്തില്‍ കൊടുത്തിരിക്കുന്നത്.
എന്റെ സംഗീത ജീവിതത്തിലെ ഹിറ്റ് ഗാനങ്ങളില്‍ പലതും ഡെന്നീസ് തിരക്കഥകളിലെ നായകന്മാര്‍ക്ക് വേണ്ടി പാടിയവയാണ്. തന്റെ ചിത്രങ്ങളിലൂടെ എന്നുമെന്നും മലയാള സിനിമയിലെ നിത്യസാന്നിധ്യമായി അദ്ദേഹം നിറഞ്ഞു നില്‍ക്കും...
മലയാള സിനിമാ ചരിത്രത്തിന്റെ ഒരധ്യായം തന്നെയാണ് 'നിറക്കൂട്ടുകളില്ലാതെ' എന്ന പുസ്തകം. സിനിമകളെ സ്‌നേഹിക്കുന്ന ഏവരും വായിക്കേണ്ട പുസ്തകം.
ഏവര്‍ക്കും നല്ലൊരു ദിനം ആശംസിച്ചുകൊണ്ട്,
നിങ്ങളുടെ സ്വന്തം ഉണ്ണിമേനോന്‍.