അനുബന്ധ വാര്‍ത്തകള്‍
- നിങ്ങളാണ് ബലം, നിങ്ങളില്‍ തന്നെയാണ് പ്രതീക്ഷയും! കേരളത്തിലും അറബിനാട്ടിലുമുള്ള തിയേറ്ററുകളിലേക്ക് 'കുറി', വിഷ്ണു ഉണ്ണികൃഷ്ണന്റെ പ്രഖ്യാപനം
- 'കുറി' റിലീസ് മാറ്റി, കാരണം ഇതാണ് !
- 'കുറി'യുടെ 'പരസ്യ കാഴ്ച ദൃശ്യം' ! മനസ്സിലായില്ലേ? ട്രെയിലര്‍ ഇന്ന് എത്തും
- ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിച്ച ചിത്രത്തിന് രണ്ടാം ഭാഗം ! നായകനായി എത്തിയത് സൈജു കുറുപ്പ്
- വിജയ് ബാബു നിര്‍മ്മിക്കുന്ന പുതിയ സിനിമ, സുരാജ് വെഞ്ഞാറമൂടും സൈജു കുറിപ്പും പ്രധാന വേഷങ്ങളില്‍, ചിത്രീകരണം പുരോഗമിക്കുന്നു
കിടിലന്‍ ഓഫര്‍ ! ഒരുമിച്ച് തിയേറ്ററുകളില്‍ എത്തി സിനിമ കാണാം,'കുറി' ആദ്യത്തെ ഒരാഴ്ച 50% നിരക്ക് തീര്‍ത്തും സൗജന്യം
തിയേറ്ററുകളില്‍ ആളുകള്‍ എത്തുന്നില്ലെന്ന് പരാതി പരിഹരിക്കാന്‍ 'കുറി' സിനിമ ടീം. ജൂലൈ 22ന് പ്രദര്‍ശനത്തിന് എത്തുന്ന വിഷ്ണു ഉണ്ണികൃഷ്ണന്‍-സുരഭി ലക്ഷ്മി ചിത്രത്തിന് ഒരുമിച്ച് 3 ടിക്കറ്റ് എടുക്കുന്നവര്‍ക്ക് ഓഫറുമായി നിര്‍മ്മാതാക്കള്‍.മള്‍ട്ടിപ്ലക്‌സ് ഒഴികെയുള്ള തിയേറ്ററുകളില്‍ നിന്ന് നേരിട്ട്; ഒരുമിച്ചു വാങ്ങുന്ന കുറിയുടെ മൂന്നോ അതിലധികമോ ടിക്കറ്റുകള്‍ക്ക് ആദ്യത്തെ ഒരാഴ്ച 50% നിരക്ക് തീര്‍ത്തും സൗജന്യമായിരിക്കുമെന്ന് സുരഭി ലക്ഷ്മി അറിയിച്ചു.
സുരഭി ലക്ഷ്മിയുടെ വാക്കുകള്‍
ജൂലൈ 22ന് കുറി വരുന്നത് പ്രേക്ഷകര്‍ക്ക് ആശ്വാസമേകുന്ന ഒരു വലിയ തീരുമാനവുമായാണ്! കോവിഡാനന്തര മലയാള സിനിമ; തിയേറ്ററുകളില്‍ നേരിടുന്ന പ്രധാന പ്രതിസന്ധികളിലൊന്നായ.. കാഴ്ചക്കാരുടെ കുറവ് മറികടക്കാന്‍ ഉതകുന്നതാകും ഞങ്ങളുടെ ഈ തീരുമാനം എന്ന ശുഭാപ്തിവിശ്വാസത്തോടെ അറിയിക്കട്ടെ.. 'മള്‍ട്ടിപ്ലക്‌സ് ഒഴികെയുള്ള തിയേറ്ററുകളില്‍ നിന്ന് നേരിട്ട്; ഒരുമിച്ചു വാങ്ങുന്ന കുറിയുടെ മൂന്നോ അതിലധികമോ ടിക്കറ്റുകള്‍ക്ക് ആദ്യത്തെ ഒരാഴ്ച 50% നിരക്ക് തീര്‍ത്തും സൗജന്യമായിരിക്കും!' എന്നാല്‍ ഈ ഇളവ് ഓണ്‍ലൈന്‍ ബുക്കിംഗിന് ബാധകമാവില്ല! വിലക്കയറ്റത്തില്‍ പൊറുതിമുട്ടി താളം തെറ്റുന്ന കുടുംബങ്ങള്‍ക്ക് സിനിമാസ്വാദനം അന്യമാകരുതെന്ന ഞങ്ങളുടെ ആഗ്രഹമാണ് ഈ തീരുമാനത്തിന് പിന്നില്‍. ഉയര്‍ന്ന ടിക്കറ്റ് നിരക്ക് തിയേറ്ററുകളില്‍ ആളെക്കുറയ്ക്കുന്ന കാരണങ്ങളില്‍ ഒന്നാണെന്നും, നിരക്കില്‍ കുറവ് വരുത്തണമെന്നും കൊക്കേഴ്സിന്റെ സ്ഥാപകനായ ശ്രീ.'സിയാദ് കോക്കര്‍' സര്‍വസിനിമാസംഘടനകളുടെയും ശ്രദ്ധയില്‍; സദാ കൊണ്ടു വരുന്നൊരു ചര്‍ച്ചാവിഷയമാണ്. ആ നീക്കത്തിന് ആക്കം കൂട്ടാനാണ് ഞങ്ങള്‍ ഇങ്ങനൊരു തീരുമാനവുമായി മുന്നിട്ടിറങ്ങുന്നത്. കുറിയുടെ ടിക്കറ്റ് നിരക്ക് പാതിയായി കുറച്ചുകൊണ്ട്,, പ്രേക്ഷകരെ വീണ്ടും തിയേറ്ററുകളിലേക്ക് തിരികെയെത്തിക്കാനുള്ള ഞങ്ങളുടെ ഈ എളിയ പരിശ്രമത്തെ തിരിച്ചറിഞ്ഞുകൊണ്ട്.. ഈ സിനിമയുടെ വിജയത്തിനായുള്ള സര്‍വ്വപിന്തുണയും നല്‍കണമെന്ന് എന്നെന്നും ഞങ്ങളെ ചേര്‍ത്ത് പിടിച്ചിട്ടുള്ള നിങ്ങളൊരോരുത്തരോടും ഹൃദയപൂര്‍വം അഭ്യര്‍ത്ഥിക്കുന്നു. സ്‌നേഹാദരങ്ങളോടെ സുരഭി ലക്ഷ്മി