1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Tovino Thomas health updates

വയറിനുള്ളിലെ രക്‍തക്കുഴല്‍ പൊട്ടിയത് കുഴപ്പമായി, ടൊവിനോ അപകടനില തരണം ചെ‌യ്‌തു

ടൊവിനോ തോമസ്
സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ പരുക്കേറ്റ നടന്‍ ടൊവിനോ തോമസിന്‍റെ ആരോഗ്യനില മെച്ചപ്പെട്ടു. ടൊവിനോ അപകടനില തരണം ചെയ്‌തെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
 
സംഘട്ടന രംഗത്തില്‍ അഭിനയിക്കുന്നതിനിടെ ടൊവിനോയുടെ വയറിന് ചവിട്ടേല്‍ക്കുകയായിരുന്നു. വയറിനുള്ളിലെ രക്തക്കുഴല്‍ പൊട്ടി രക്തസ്രാവമുണ്ടായി. കടുത്ത വയറുവേദനയെ തുടര്‍ന്ന് ടൊവിനോയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
 
ടൊവിനോയ്ക്ക് മൂന്നാഴ്‌ച പരിപൂര്‍ണ വിശ്രമം വേണമെന്നാണ് ഡോക്‍ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. രോഹിത് വി എസ് സംവിധാനം ചെയ്യുന്ന ‘കള’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടം പറ്റിയത്.
About Writer
ദേവപ്രിയ കാങ്ങാട്ടില്‍
അടുത്ത ലേഖനം
കാര്‍ത്തിയുടെ ‘സുല്‍ത്താന്‍’ ഷൂട്ടിംഗ് പൂര്‍ത്തിയായി, രശ്‌മിക മന്ദാന നായിക