ത്രില്ലറുകളുമായി ദുല്‍ക്കറും ടോവിനോയും, ചിത്രീകരണം ഉടന്‍ !

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 28 സെപ്‌റ്റംബര്‍ 2020 (22:23 IST)
മലയാള സിനിമയിലെ ഹിറ്റ് കൂട്ടുകെട്ടാണ് തിരക്കഥാകൃത്തുക്കളായ ബോബി-സഞ്ജയുടെത്. ജയറാം ചിത്രം എൻറെ വീട് അപ്പുവിന്റെയും എന്ന സിനിമയില്‍ തുടങ്ങിയ ഇരുവരുടെയും വിജയയാത്ര പാർവതി തിരുവോത്ത് ചിത്രം ഉയരെ വരെ എത്തി നിൽക്കുകയാണ്. ഇപ്പോൾ ബോബി - സഞ്ജയ് കൂട്ടുകെട്ടിൽ നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദുൽഖർ സൽമാൻ, ടോവിനോ തോമസ് എന്നിവരുടെ രണ്ടു ചിത്രങ്ങളാണ് ഇനി വരാനിരിക്കുന്നത്.

ഐശ്വര്യ ലക്‍ഷ്‌മി - ടോവിനോ തോമസ് വീണ്ടുമൊന്നിക്കുന്ന 'കാണേക്കാണെ' ചിത്രത്തിലെ ഫസ്റ്റ് ലുക്ക് പോസ്റ്റ് ഇക്കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. സംവിധാനം ചെയ്യുന്ന സിനിമയുടെ പ്രഖ്യാപനം വന്നതോടെ ആരാധകരും ആവേശത്തിലാണ്. ഉയരെയ്ക്ക് ശേഷം ബോബി - സഞ്ജയും മനു അശോകനും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടി ഉണ്ട്. മുംബൈ പോലീസ് എന്ന ചിത്രത്തിന് ശേഷം ഇരുവരും ചേർന്ന് ഒരുക്കുന്ന പോലീസ് ചിത്രം കൂടിയാണ് ഇത്.

ആദ്യമായി ദുൽക്കർ സൽമാനു വേണ്ടി ബോബി - സഞ്ജയ് ടീം തിരക്കഥയൊരുക്കുന്ന ചിത്രവും അണിയറയിൽ ഒരുങ്ങുകയാണ്. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന സിനിമയിൽ പൊലീസുകാരനായാണ് എത്തുന്നത്. മുംബൈ പോലീസ് എന്ന ചിത്രത്തിന് ശേഷം ഇരുവരും ചേർന്ന് ഒരുക്കുന്ന പോലീസ് ചിത്രം കൂടിയാണ് ഇത്. ഈ സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :