ഷൂട്ടിങിനിടെ പരിക്ക്: ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് ടൊവിനോ തോമസ് തീവ്രപരിചരണ വിഭാഗത്തില്‍

ശ്രീനു എസ്| Last Updated: ബുധന്‍, 7 ഒക്‌ടോബര്‍ 2020 (15:36 IST)
ഷൂട്ടിങിനിടെ പരിക്ക് പറ്റി നടന്‍ ടോവിനോ തോമസ് ആശുപത്രിയില്‍. രണ്ടുദിവസം മുന്‍പ് ലൊക്കേഷനിലെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ താരത്തിന് വയറിന് ചവിട്ടേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഇന്ന് കലശലായി വയറുവേദന ഉണ്ടാകുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പരിശോധനയില്‍ ആന്തരിക രക്തസ്രാവം ഉണ്ടെന്ന് കണ്ടെത്തി. ഇതോടെ താരത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.

കള എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങിനിടെയാണ് പരിക്ക് പറ്റിയത്. താരത്തിന്റെ നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :