അനുബന്ധ വാര്‍ത്തകള്‍
- ആസിഫ് അലിയുടെ പൊലീസ് ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍,'കുറ്റവും ശിക്ഷയും' റിലീസ് പ്രഖ്യാപിച്ചു
- ഉള്‍ക്കടലിന്റെ ആഴങ്ങളില്‍ ചിത്രീകരിച്ച മലയാള ചിത്രം,'അടിത്തട്ട്' ടീസര്‍ വരുന്നു
- മലയാളത്തിലെ ആദ്യത്തെ ടെക്നോ ഹൊറര്‍ ചിത്രത്തിന് ഒരു വയസ്സ്,'ചതുര്‍മുഖം' റിലീസ് ദിവസം ഓര്‍ത്ത് നിര്‍മാതാക്കള്‍
- വിഷ്വല്‍ എഫക്ട്സിന്റെ സഹായമില്ല, ഉള്‍ക്കടലില്‍ ചിത്രീകരണം,കാഴ്ചക്കാര്‍ക്ക് പുതിയൊരു അനുഭവം സമ്മാനിക്കാന്‍ 'അടിത്തട്ട് '
- റിലീസിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി,സണ്ണി വെയ്ന്‍-ഷൈന്‍ ടോം ചാക്കോ ടീമിന്റെ 'അടിത്തട്ട്' വരുന്നു
സണ്ണി വെയ്‌നൊപ്പം ധ്യാന്‍ ശ്രീനിവാസനും അജു വര്‍ഗ്ഗീസും, 'ത്രയം' റിലീസ് ജൂണില്‍
സണ്ണി വെയ്‌നൊപ്പം ധ്യാന്‍ ശ്രീനിവാസനും അജു വര്‍ഗ്ഗീസും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ത്രയം. സഞ്ജിത്ത് ചന്ദ്രസേനന്‍ സംവിധാനം ചെയ്യുന്ന സിനിമ റിലീസിനൊരുങ്ങുന്നു.ജൂണ്‍ രണ്ടാം വാരത്തോടെ ചിത്രം പ്രദര്‍ശനത്തിനെത്തും.
പൂര്‍ണമായും രാത്രിയാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്.ഒരു കൂട്ടം ആളുകളുടെ ഒറ്റ ദിവസം നടക്കുന്ന കഥയാണ് ത്രയം പറയുന്നത്.
നിരഞ്ജ് മണിയന്‍പിള്ള രാജു,രാഹുല്‍ മാധവ്,ശ്രീജിത്ത് രവി,ചന്തുനാഥ്, കാര്‍ത്തിക് രാമകൃഷ്ണന്‍,ഗോപീകൃഷ്ണന്‍ കെ വര്‍മ്മ,ഡെയ്ന്‍ ഡേവിസ്, സുരഭി സന്തോഷ്, നിരഞ്ജന അനൂപ്,സരയൂ മോഹന്‍, അനാര്‍ക്കലി മരിക്കാര്‍,ഷാലു റഹീം,ഡയാന ഹമീദ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.ജിജു സണ്ണി ചായാഗ്രഹണം നിര്‍വഹിക്കുന്നു. അരുണ്‍ കെ ഗോപിനാഥ് ആണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്.
അരുണ്‍ മുരളിധരന്‍ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്ത് ആണ് ചിത്രം നിര്‍മിക്കുന്നത്.
സംഗീതം-അരുണ്‍ മുരളിധരന്‍, എഡിറ്റര്‍-രതീഷ് രാജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സജീവ് ചന്തിരുര്‍, കല-സൂരജ് കുറവിലങ്ങാട്, വസ്ത്രാലങ്കാരം-സുനില്‍ ജോര്‍ജ്ജ്,ബുസി ബേബി ജോണ്‍, മേക്കപ്പ്-പ്രദീപ്‌ഗോപാലകൃഷ്ണന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ഷിബു രവീന്ദ്രന്‍, അസിസ്റ്റന്റ്ഡയറക്ടര്‍-വിവേക്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടിവ്-സഫി ആയൂര്‍, സ്റ്റില്‍സ്-നവീന്‍ മുരളി, പരസ്യക്കല-ആന്റെണി സ്റ്റീഫന്‍, വാര്‍ത്ത പ്രചരണം- പി.ശിവപ്രസാദ്