അനുബന്ധ വാര്‍ത്തകള്‍
- കാസ്റ്റിംഗ് പൂര്‍ത്തിയായി, ടോവിനോ ഇനി 'നീലവെളിച്ചം' ചിത്രീകരണത്തിലേക്ക്
- മലയാളത്തിലെ ആദ്യത്തെ ടെക്നോ ഹൊറര്‍ ചിത്രത്തിന് ഒരു വയസ്സ്,'ചതുര്‍മുഖം' റിലീസ് ദിവസം ഓര്‍ത്ത് നിര്‍മാതാക്കള്‍
- ഇത് ഷൈന്‍ ടോം ചാക്കോ അല്ല, 'ബീസ്റ്റ്'ലെ ആ രഹസ്യം പുറത്ത്
- വിഷ്വല്‍ എഫക്ട്സിന്റെ സഹായമില്ല, ഉള്‍ക്കടലില്‍ ചിത്രീകരണം,കാഴ്ചക്കാര്‍ക്ക് പുതിയൊരു അനുഭവം സമ്മാനിക്കാന്‍ 'അടിത്തട്ട് '
- റിലീസിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി,സണ്ണി വെയ്ന്‍-ഷൈന്‍ ടോം ചാക്കോ ടീമിന്റെ 'അടിത്തട്ട്' വരുന്നു
ഉള്‍ക്കടലിന്റെ ആഴങ്ങളില്‍ ചിത്രീകരിച്ച മലയാള ചിത്രം,'അടിത്തട്ട്' ടീസര്‍ വരുന്നു
സാഹസികമായി ഉള്‍ക്കടലിന്റെ ആഴങ്ങളില്‍ ചിത്രീകരിച്ച മലയാള ചിത്രമാണ് അടിത്തട്ട്.സണ്ണി വെയ്ന്‍-ഷൈന്‍ ടോം ചാക്കോ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ജിജോ ആന്റണിയാണ്. ടീസര്‍ വരുന്നു. ഇന്ന് ടീസര്‍ എത്തുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചത്.
മുഴുവന്‍ ജോലികളും പൂര്‍ത്തിയാക്കിയ അടിത്തട്ട് മെയ് മാസത്തില്‍ റിലീസ് ചെയ്യുമെന്ന് ജിജോ ആന്റണി അറിയിച്ചു.സണ്ണി വെയ്ന്‍,ഷൈന്‍ ടോം ചാക്കോ, പ്രശാന്ത് അലക്‌സാണ്ടര്‍, മുരുകന്‍ മാര്‍ട്ടിന്‍, ജോസഫ് യേശുദാസ്, സാബു മോന്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.കടലും മല്‍സ്യബന്ധനവും പശ്ചാത്തലമാകുന്ന ചിത്രത്തില്‍ മാര്‍ക്കോസ് എന്ന കഥാപാത്രത്തെയാണ് സണ്ണി വെയ്ന്‍ അവതരിപ്പിക്കുന്നത്.
മിഡില്‍ മാര്‍ച്ച് സ്റ്റുഡിയോസിന്റെയും കാനായില്‍ ഫിലിംസിന്റെയും ബാനറില്‍ സൂസന്‍ ജോസഫ്, സിന്‍ട്രീസ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.