അനുബന്ധ വാര്‍ത്തകള്‍
- മോദി വന്നതിന് ശേഷം പാലിന്റെ വില ഉയർന്നത് 39%, ഗോതമ്പ് വിലയിൽ 27% വർധന, അരി 21%
- 27 വര്‍ഷങ്ങള്‍ക്കുശേഷം ബാബു ആന്റണി വീണ്ടും സുല്ത്താനാകുന്നു, 'ചന്ത'2 അണിയറയില്‍ ഒരുങ്ങുന്നു
- ഇത്തവണ എസ്എസ്എല്‍സി എഴുതുന്നത് 4,27,407 വിദ്യാര്‍ഥികള്‍
- രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 1,270 പേര്‍ക്ക്; മരണം 31
- ഇക്കൊല്ലം പത്താം ക്ലാസ് പരീക്ഷ എഴുതുന്നത് 4.27 ലക്ഷം വിദ്യാർത്ഥികൾ, ഒരുക്കങ്ങൾ പൂർത്തിയായെന്ന് മന്ത്രി
ആസിഫ് അലിയുടെ പൊലീസ് ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍,'കുറ്റവും ശിക്ഷയും' റിലീസ് പ്രഖ്യാപിച്ചു
ആസിഫ് അലി, സണ്ണി വെയ്ന്‍, ഷറഫുദ്ദീന് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന കുറ്റവും ശിക്ഷയും ജോലികളെല്ലാം തീര്‍ത്ത് റിലീസിനൊരുങ്ങിട്ട് മാസങ്ങളായി. നേരത്തെ തന്നെ ട്രെയിലര്‍ നിര്‍മാതാക്കള്‍ പുറത്തിറക്കിയിരുന്നു.രാജീവ് രവി സംവിധാനം ചെയ്ത സിനിമയുടെ റിലീസ് ഒടുവില്‍ പ്രഖ്യാപിച്ചു. മെയ് 27ന് ചിത്രം തിയേറ്ററുകളിലെത്തും.
പൊലീസ് ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായിരിക്കും സിനിമയെന്ന സൂചന ട്രെയിലര്‍ നല്കുന്നു.
നേരത്തെ തീയറ്ററില്‍ റിലീസ് പ്രഖ്യാപിച്ച ചിത്രം കോവിഡ് വ്യാപനത്തെ തുടര്‍ന്ന് റിലീസ് നീളുകയായിരുന്നു. ലോക്ക് ഡൗണിന് ശേഷം രാജസ്ഥാനിലായിരുന്നു ചിത്രീകരണം പൂര്‍ത്തിയാക്കിയത്. അലന്‍സിയര്‍ ലെ ലോപ്പസ്, സെന്തില്‍ കൃഷ്ണ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.