അനുബന്ധ വാര്‍ത്തകള്‍
- 'കുറുക്കന്‍' ആരാണെന്ന് അറിയാം! ട്രെയിലര്‍ ഇന്നെത്തും
- 'അവര്‍ രണ്ടും തമ്മില്‍ നല്ല ബോണ്ടാണ്'; മക്കളെക്കുറിച്ച് നടന് ദിലീപ്
- ആദ്യം 'ഒള്ളുള്ളേരു' പിന്നാലെ 'പാലാപ്പള്ളി'; വേഗത്തില്‍ 100 മില്യണ്‍ അടിച്ച് കടുവയിലെ ഗാനം
- 'ജയിലര്‍' റിലീസിന് ഇനി ഒരു മാസം കൂടി, ആരാധകരെ പോലെ മിര്‍ണ മേനോനും കാത്തിരിപ്പില്‍
- ടൈം ലൂപ്പോ മിസ്റ്ററി ത്രില്ലറോ ? പമ്പരവുമായി ഷൈന്‍
ബെന്നി തീപ്പൊരിയാണ് ! അപ്‌ഡേറ്റുമായി പൃഥ്വിരാജും മഞ്ജുവും ഉള്‍പ്പെടെയുള്ള താരനിര
അര്‍ജുന്‍ അശോകന്‍ നായകനായി എത്തുന്ന പുതിയ ചിത്രമാണ് തീപ്പൊരി ബെന്നി.രാജേഷ് ജോജി സംവിധാനവും തിരക്കഥയും സിനിമയുടെ ഒരു അപ്‌ഡേറ്റ് ഇന്ന് എത്തും.കുഞ്ചാക്കോ ബോബന്‍, ദുല്‍ഖര്‍ സല്‍മാന്‍, മഞ്ജു വാര്യര്‍, പൃഥ്വിരാജ്, ആസിഫ് അലി എന്നിവര്‍ ചേര്‍ന്നാണ് ടീസര്‍ റിലീസ് ചെയ്യുന്നത്. ഇന്ന് വൈകുന്നേരം 7 മണിക്കാണ് ടീസറിന്റെ റിലീസ് .
തീവ്ര ഇടതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകനായ വട്ടകുട്ടയില്‍ ചേട്ടായി എന്ന തീപ്പൊരി രാഷ്ട്രീയ നേതാവിന്റെയും സ്വപ്നങ്ങള്‍ക്ക് പുറകെ യാത്ര ചെയ്യുന്ന മകന്റെയും കഥയാണ് സിനിമ പറയുന്നത്. അച്ഛന്റെ വേഷത്തില്‍ ജഗദീഷ് എത്തുമ്പോള്‍ മകന്‍ ബെന്നിയായി അര്‍ജുനും വേഷമിടുന്നു.
ടി.ജി രവി, പ്രേംപ്രകാശ്, ഷാജു ശ്രീധര്‍, സന്തോഷ് കീഴാറ്റൂര്‍, ശ്രീകാന്ത് മുരളി, റാഫി, ഉപ്പും മുളകും ഫെയിം നിഷാ സാരംഗ് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷെബിന്‍ ബക്കറാണ് ചിത്രം നിര്‍മ്മിക്കുന്നത്