'ജയിലര്‍' റിലീസിന് ഇനി ഒരു മാസം കൂടി, ആരാധകരെ പോലെ മിര്‍ണ മേനോനും കാത്തിരിപ്പില്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 11 ജൂലൈ 2023 (10:36 IST)
രജനികാന്തിന്റെ ജയിലര്‍ വലിയ പ്രതീക്ഷയോടെയാണ് മിര്‍ണ മേനോന്‍ നോക്കി കാണുന്നത്. റിലീസിനായുള്ള കൗണ്ട് ഡൗണ്‍ നടിയും ആരാധകരും തുടങ്ങിക്കഴിഞ്ഞു.ജയിലര്‍ തിയേറ്ററുകളില്‍ എത്താന്‍ ഇനി ഒരു മാസം കൂടിയേ ഉള്ളൂ. സിനിമ കാണുവാനായി നിങ്ങളെല്ലാവരും തയ്യാറാണോ എന്നാണ് താരം ചോദിക്കുന്നത്.ജയിലര്‍ ഓഗസ്റ്റ് 10-നാണ് തിയേറ്ററുകളില്‍ എത്തുന്നത്.മോഹന്‍ലാലിന്റെ ബിഗ് ബ്രദറിലൂടെ ശ്രദ്ധേയയായ നടിയാണ് മിര്‍ണ മേനോന്‍.A post shared by Mirnaa (@mirnaaofficial)

നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത 'ജയിലര്‍' ഡാര്‍ക്ക് കോമഡിയും ആക്ഷന്‍ സീക്വന്‍സുകളും നിറഞ്ഞ ഒരു സസ്‌പെന്‍സ് ത്രില്ലറാണെന്നാണ് റിപ്പോര്‍ട്ട്.
ഇടുക്കി സ്വദേശിയായ മിര്‍ണ തമിഴ് സിനിമയിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്.നടിയുടെ അച്ഛന്‍ ഒരു ബിസിനസുകാരനാണ്.ചെന്നൈയിലെ സെന്റ് ഫ്രാന്‍സിസ് കോളേജില്‍ എഞ്ചിനീയറിംഗ് ബിരുദം താരം നേടിയിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :