1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Tha Thavalayude Tha Official Teaser

പഴയ സ്‌കൂള്‍ ഓര്‍മ്മകളിലേക്ക്...'ത തവളയുടെ ത' ടീസര്‍ പുറത്തിറങ്ങി

Tha Thavalayude Tha Official Teaser
'ത തവളയുടെ ത' ടീസര്‍ പുറത്തിറങ്ങി. പഴയ സ്‌കൂള്‍ കാല ഓര്‍മ്മകളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ടീസര്‍ ശ്രദ്ധ നേടുന്നു.കപ്പേളയുടെ സഹ സംവിധായകനായിരുന്ന ജോസഫ് ജീര സംവിധാനം ചെയ്യുന്ന 'തവളയുടെ ത' റിലീസിന് ഒരുങ്ങുന്നു. കുട്ടികള്‍ക്കും കുടുംബ പ്രേക്ഷകര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടാന്‍ സാധ്യതയുള്ള ഫാന്റസി ചിത്രമാണിത്.
 
നടി അനുമോള്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍.അറുപതോളം ബാലതാരങ്ങള്‍ സിനിമയിലുണ്ട്. സെന്തില്‍ കൃഷ്ണ, അനുമോള്‍, നെഹല, ആനന്ദ് റോഷന്‍, ഗൗതമി നായര്‍, അജിത് കോശി, സുനില്‍ സുഗത, അനീഷ് ഗോപാല്‍, നന്ദന്‍ ഉണ്ണി, ജെന്‍സണ്‍ ആലപ്പാട്ട്, ഹരികൃഷ്ണന്‍, സ്മിത അംബു തുടങ്ങിയവരാണ് സിനിമയിലെ താരങ്ങള്‍.
14/11 സിനിമാസ്, ബിഗ് സ്റ്റോറീസ് മോഷന്‍ പിക്‌ചേഴ്സ് എന്നിവയുടെ ബാനറില്‍ റോഷിത്ത് ലാല്‍, ജോണ്‍ പോള്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
 
അടുത്ത ലേഖനം
26-ാം വയസ്സില്‍ ആദ്യ വിവാഹം, എട്ട് വര്‍ഷത്തിനു ശേഷം നടന്‍ രവികാന്തുമായി രണ്ടാം വിവാഹം; നടി അംബികയുടെ വ്യക്തിജീവിതം ഇങ്ങനെ