ഗോള്‍ഡന്‍ ടെമ്പിളില്‍ അനുമോള്‍, നടിയുടെ പുതിയ സിനിമകള്‍

കെ ആര്‍ അനൂപ്| Last Modified വെള്ളി, 9 ഡിസം‌ബര്‍ 2022 (09:08 IST)
സിനിമ തിരക്കുകളില്‍ നിന്ന് ഒഴിഞ്ഞ് അനുമോള്‍. യാത്രയിലാണ് താരം. അമൃത്സറിലുളള സുവര്‍ണ്ണ ക്ഷേത്രം സന്ദര്‍ശിച്ച് നടി. അനുവിന്റെ കൂടെ സുഹൃത്തുക്കളും ഉണ്ടായിരുന്നു.A post shared by Anumol (@anu_yathra)

കപ്പേളയുടെ സഹ സംവിധായകനായിരുന്ന ജോസഫ് ജീര സംവിധാനം ചെയ്യുന്ന 'തവളയുടെ ത' റിലീസിനായി കാത്തിരിക്കുകയാണ് അനുമോള്‍.അമല പോളിന്റെ 'ദി ടീച്ചര്‍' ആണ് നടിയുടെ ഒടുവില്‍ റിലീസ് ആയ ചിത്രം.മലയാളത്തിലെ ആദ്യ ടൈം ട്രാവല്‍ ചിത്രമെന്ന വിശേഷണത്തോടെ എത്തുന്ന 'പെന്‍ഡുലം' റിലീസിന് ഒരുങ്ങുന്നു. പ്രധാന വേഷത്തില്‍ അനുമോളും എത്തുന്നുണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :