1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. World Wide Release JANUARY 20 2023

മഞ്ജു വാര്യരുടെ 'ആയിഷ' റിലീസ് പ്രഖ്യാപിച്ചു, പ്രദർശന തീയതി

Ayisha
ആദ്യത്തെ മലയാള-അറബിക് ചിത്രമാണ് 'ആയിഷ'. മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രമായി എത്തുന്ന സിനിമയുടെ റിലീസ് പ്രഖ്യാപിച്ചു.2023 ജനുവരി 20നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തുക.
 
നവാഗതനായ ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് സംവിധായകൻ സക്കറിയയാണ്. രചന ആഷിഫ് കക്കോടി. ഇതുവരെ കാണാത്ത പുതിയ രൂപത്തിലാണ് മഞ്ജുവിനെ പുറത്തുവന്ന പോസ്റ്ററുകളിൽ കാണാനായത്. ടൈറ്റിൽ കഥാപാത്രത്തെ നടി തന്നെയാണ് അവതരിപ്പിക്കുന്നത്. ചിത്രീകരണം പൂർണമായും ഗൾഫ് നാടുകളിലാണ്.മലയാളത്തിനും അറബിക്കിനും പുറമെ ഇംഗ്ലീഷിലും മറ്റ് ഇന്ത്യൻ ഭാഷകളിലും ചിത്രം പ്രദർശനത്തിനെത്തും.
 
 
 
 
അടുത്ത ലേഖനം
പഴയ സ്‌കൂള്‍ ഓര്‍മ്മകളിലേക്ക്...'ത തവളയുടെ ത' ടീസര്‍ പുറത്തിറങ്ങി