അനുമോളിന്റെ ഫാന്റസി ചിത്രം,'തവളയുടെ ത' ടീസര്‍ അപ്‌ഡേറ്റ്

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 6 ഡിസം‌ബര്‍ 2022 (11:03 IST)
കപ്പേളയുടെ സഹ സംവിധായകനായിരുന്ന സംവിധാനം ചെയ്യുന്ന 'തവളയുടെ ത' റിലീസിന് ഒരുങ്ങുന്നു. കുട്ടികള്‍ക്കും കുടുംബ പ്രേക്ഷകര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടാന്‍ സാധ്യതയുള്ള ഫാന്റസി ചിത്രമാണിത്.നടി അനുമോള്‍ പ്രധാന വേഷത്തില്‍ എത്തുന്ന സിനിമയുടെ ടീസര്‍ ഡിസംബര്‍ 9ന് വൈകുന്നേരം 6 മണിക്ക് പുറത്തു വരും.

സൈന മൂവീസ് യൂട്യൂബ് ചാനലിലൂടെ ആയിരിക്കും ടീസര്‍ പുറത്തുവരിക.

അറുപതോളം ബാലതാരങ്ങള്‍ സിനിമയിലുണ്ട്. സെന്തില്‍ കൃഷ്ണ, അനുമോള്‍, നെഹല, ആനന്ദ് റോഷന്‍, ഗൗതമി നായര്‍, അജിത് കോശി, സുനില്‍ സുഗത, അനീഷ് ഗോപാല്‍, നന്ദന്‍ ഉണ്ണി, ജെന്‍സണ്‍ ആലപ്പാട്ട്, ഹരികൃഷ്ണന്‍, സ്മിത അംബു തുടങ്ങിയവരാണ് സിനിമയിലെ താരങ്ങള്‍.

14/11 സിനിമാസ്, ബിഗ് സ്റ്റോറീസ് മോഷന്‍ പിക്‌ചേഴ്സ് എന്നിവയുടെ ബാനറില്‍ റോഷിത്ത് ലാല്‍, ജോണ്‍ പോള്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :