അനുബന്ധ വാര്‍ത്തകള്‍
- മൂന്നാം വിവാഹവും തകര്‍ന്നു, ഭര്‍ത്താവ് എവിടെപ്പോയെന്ന് അറിയില്ലെന്ന് പൊട്ടിക്കരഞ്ഞ് വനിത വിജയകുമാര്‍
- വിക്രം പൊളിയാണ്, ‘ധ്രുവനച്ചത്തിരം’ വിശേഷങ്ങൾ പങ്കുവെച്ച് സംവിധായകൻ ഗൗതം മേനോൻ
- കുഞ്ചാക്കോ ബോബന്റെ നിഴലിനായി നയൻതാര പ്രതിഫലം കുറച്ചു ?
- രാജമൌലിയുടെ അടുത്ത ചിത്രം, ടീസര്‍ 22ന്‍; ആകാംക്ഷയോടെ സിനിമാലോകം !
- 2 ദിവസം കാത്തിരിക്കൂ, ബാഹുബലി 2 വീണ്ടും റിലീസ് ചെയ്യുന്നു !
കളി ഒടിടി പ്ലാറ്റ്‌ഫോമുകളോട്, തമിഴ് റോക്കേഴ്‌സിനെ ഇന്റർനെറ്റിൽ നിന്നും തുരത്തി ആമസോൺ
സിനിമാലോകത്തിന് വലിയ തലവേദന സൃഷ്ടിച്ചിരുന്ന തമിഴ് റോക്കേഴ്‌സിനെ ഇന്റർനെറ്റിൽ നിന്നും നീക്കം ചെയ്‌തു. ആമസോൺ ഇന്റർനാഷണലിന്റെ പരാതിയിലാണ് നടപടി. തമിഴ് റോക്കേഴ്‌സിനെ ഇന്റർനെറ്റിൽനിന്നും സ്ഥിരമായി നീക്കിയിരിക്കുകയാണ് എന്നാണ് റിപ്പോർട്ട്.
മുൻപും പൈറസിയുമായി ബന്ധപ്പെട്ട് പരാതി ഉയർന്നതിനെ തുടർന്ന് തമിഴ് റോക്കേഴ്‌സിനെ നീക്കം ചെയ്‌തിട്ടുണ്ട്. എന്നാൽ പേരിൽ ചെറിയ മാറ്റം വരുത്തി സൈറ്റ് തിരിച്ചെത്തുകയാണ് പതിവ്. എന്നാൽആമസോണിന്‍റെ പരാതിയില്‍ ഇന്‍റര്‍നാഷണല്‍ കോര്‍പ്പറേഷന്‍ ഫോര്‍ അസൈന്‍ഡ് നെയിം ആന്‍റ് നമ്പര്‍ ആണ് നടപടി എടുത്തിരിക്കുന്നത്. ഇതൊടെ തമിഴ് റോക്കേഴ്‌സിന് അതേ പേരിലോ അതുമായി സമാനതകളുള്ള പേരുകളിലോ ഇന്റർനെറ്റിൽ ഇനി സൈറ്റുകൾ രജിസ്റ്റർ ചെയ്യാൻ സാധിക്കില്ല.
ഡിജിറ്റല്‍ മിലെനിയം കോപ്പി റൈറ്റ് ആക്ട് പ്രകാരം നാലോളം പരാതികളാണ് ആമസോണ്‍ നല്‍കിയത്. ആമസോൺ പ്രൈം ഇന്ത്യ അടുത്തിടെ റിലീസ് ചെയ്ത ഹലാൽ ലൈവ് സ്റ്റോറി, നിശബ്ദം, പുത്തന്‍ പുതുകാലൈ എന്നിവയുടെ വ്യാജ പതിപ്പുകൾ തമിഴ് റോക്കേഴ്‌സ് ഇന്റർനെറ്റിൽ എത്തിച്ചിരുന്നു.