അനുബന്ധ വാര്‍ത്തകള്‍
- നടന്‍ സിദ്ദിഖിന്റെ മകന്‍ റാഷിന്‍ അന്തരിച്ചു
- ഒറ്റക്കൊമ്പനും മറ്റ് 2 പ്രൊജക്ടുകളുമുണ്ട്, ബജറ്റിന് ശേഷം ഷൂട്ടിന് പോകുമെന്ന് സുരേഷ് ഗോപി
- മൈ ഡിയര്‍ മിനിസ്റ്റര്‍ 'ഹാപ്പി ബര്‍ത്ത് ഡേ'; സുരേഷ് ഗോപിക്ക് ആശംസയുമായി മേജര്‍ രവി
- സിനിമ ഉപേക്ഷിച്ചതാണ്,15 വര്‍ഷങ്ങള്‍ക്കു മുമ്പ് തിരിച്ചുകൊണ്ടുവന്നത് ബ്ലെസ്സി, ആ ജീവിതകഥ തുറന്ന് പറഞ്ഞ് മുരളി ഗോപി
- മലയാളത്തിന്റെ സൂപ്പര്‍സ്റ്റാറിന് പിറന്നാള്‍ ആശംസകളുമായി മോഹന്‍ലാലും മമ്മൂട്ടിയും
ഗഗനചാരി രണ്ടാം ഭാഗത്തില്‍ സുരേഷ് ഗോപി; ഞെട്ടിച്ച് മേക്കോവര്‍ !
ഗഗനചാരി യൂണിവേഴ്‌സിലെ മണിയന്‍ ചിറ്റപ്പന്‍ എന്ന ശാസ്ത്രജ്ഞന്റെ വേഷത്തിലാണ് സുരേഷ് ഗോപി എത്തുന്നത്
Suresh Gopi - Gaganachari Second part
ഗോകുല്‍ സുരേഷ്, അജു വര്‍ഗീസ്, ഗണേഷ് കുമാര്‍, അനാര്‍ക്കലി മരിക്കാര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അരുണ്‍ ചന്തു സംവിധാനം ചെയ്ത ഗഗനചാരിക്ക് രണ്ടാം ഭാഗം. സൂപ്പര്‍താരം സുരേഷ് ഗോപി രണ്ടാം ഭാഗത്തില്‍ അഭിനയിക്കുന്നുണ്ട്. ഗഗനചാരി രണ്ടാം ഭാഗത്തിലെ തന്റെ കഥാപാത്രത്തിന്റെ പേരും ലുക്കും സുരേഷ് ഗോപി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.
ഗഗനചാരി യൂണിവേഴ്‌സിലെ മണിയന്‍ ചിറ്റപ്പന്‍ എന്ന ശാസ്ത്രജ്ഞന്റെ വേഷത്തിലാണ് സുരേഷ് ഗോപി എത്തുന്നത്. താടിയും മുടിയും നീട്ടിവളര്‍ത്തി വമ്പന്‍ മേക്കോവറിലാണ് സുരേഷ് ഗോപിയുടെ ക്യാരക്ടര്‍ കാണപ്പെടുന്നത്. മലയാളത്തില്‍ ഒരു യൂണിവേഴ്‌സ് സിനിമയില്‍ താന്‍ അഭിനയിക്കാന്‍ പോകുന്നുവെന്ന് മുന്‍പ് ഒരു അഭിമുഖത്തില്‍ സുരേഷ് ഗോപി വെളിപ്പെടുത്തിയിരുന്നു. ആ സിനിമയാണ് ഗഗനചാരി.
തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ഗഗനചാരിക്ക് പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. സംവിധായകനായ അരുണ്‍ ചന്തുവിനൊപ്പം ശിവ സായ് കൂടി ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ. വിനായക അജിത്താണ് നിര്‍മാണം.