അനുബന്ധ വാര്‍ത്തകള്‍
- പ്രീ വെഡ്ഡിങ് തമിഴ് സ്റ്റൈലിൽ ആഘോഷമാക്കി കോൺവേയും കിമ്മും
- അച്ഛനുള്ള മറുപടിയോ? യുവാൻ ശങ്കർ രാജയുടെ പോസ്റ്റ് ചർച്ചയാക്കി ആരാധകർ
- പുജാരയും മുഹമ്മദ് റിസ്വാനും ഒരേ ടീമിൽ! ഇന്ത്യ-പാക് താരങ്ങളുടെ ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- എന്ത് ധരിക്കണം? എന്ത് ചെയ്യണം? എങ്ങനെ ജീവിക്കണം എന്ന് പറയുന്നവരോട് പുച്ഛം മാത്രം
- ട്വിറ്ററിന്റെ 9.2% ഓഹരികൾ വാങ്ങി ഇലോൺ മസ്ക്, കമ്പനി ഓഹരിവിലയിൽ 26% കുതിപ്പ്
മാങ്ങയ്‌ക്കൊപ്പം ഫോട്ടോ, ഗർഭിണിയാണോ എന്ന് ചോദ്യങ്ങൾ, വായടപ്പിക്കുന്ന മറുപടി നൽകി ഗായിക
സോഷ്യൽ മീഡിയയിൽ ഒരു ഫോട്ടോ പങ്കുവെച്ചതിന് പിന്നാലെ പുലിവാല് പിടിച്ചിരിക്കുകയാണ് തെലുങ്കിലെ പ്രശസ്‌ത ഗായികയായ സുനിതാ ഉപാദ്രാസ്‌ത. വീട്ടിലെ മാവ് കായ്‌ച്ചപ്പോൾ എന്റെ ആദ്യ വിളയ്‌ക്കൊപ്പം എന്ന തലക്കെട്ടോടെ ഇന്‍സ്റ്റാഗ്രാമില്‍ ഫോട്ടോ ഇട്ടതോടെയാണ് പ്രശ്‌നങ്ങൾക്ക് തുടക്കമായത്.
ചിത്രത്തിന് കീഴിൽ ഗായിക ഗർഭിണിയായോ എന്നത് മാത്രമായിരുന്നു ആരാധകർക്ക് അറിയേണ്ടിയിരുന്നത്. കമന്റുകൾ മറ്റൊരു തരത്തിൽ പോകുന്നത് കണ്ടപ്പോൾ സുനിത തന്നെ വിമർശനവുമായെത്തി. ആളുകൾക്കെല്ലം ഭ്രാന്തണോ എന്നായിരുന്നു വിശദീകരണക്കുറിപ്പില്‍ അവര്‍ ചോദിച്ചത്.ആദ്യ വിവാഹബന്ധം വേര്‍പെടുത്തിയ സുനിത കഴിഞ്ഞവര്‍ഷമാണ് ഡിജിറ്റല്‍ സംരംഭകനായ രാമ കൃഷ്ണ വീരപ്പനേനിയെ വിവാഹം ചെയ്തത്.