അഭിറാം മനോഹർ|
Last Modified ചൊവ്വ, 19 ഏപ്രില്‍ 2022 (20:21 IST)
സംഗീതം പകർന്ന ഗാനങ്ങളിലൂടെ ശ്രദ്ധേയരായവരാണ് തമിഴിലെ ഇതിഹാസ സംഗീതജ്ഞനായ ഇളയ രാജയും അദ്ദേഹത്തിന്റെ മകനായ യുവാൻ ശങ്കർ രാജയും. സംഗീതത്തിന് പുറമെ സാമൂഹിക വിഷയങ്ങളിലും തന്റെ അഭിപ്രായം പങ്കുവെയ്‌ക്കാറുള്ള
യുവാൻ ശങ്കർ രാജ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്‌ത ചിത്രമാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.
കറുത്ത ദ്രാവിഡന്‍, അഭിമാനിയായ തമിഴന്‍ എന്നാണ് യുവന്‍റെ കുറിപ്പ്. ഇത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഹിന്ദി വാദത്തിനെതിരെയുള്ള പരോക്ഷ വിമര്‍ശനമാണെന്നും അതല്ല അച്ഛനായ
ഇളയരാജ നടത്തിയ പരാമർശങ്ങളോടുള്ള വിമർശനമാണെന്നും
സോഷ്യൽ മീഡിയ പറയുന്നു.
നരേന്ദ്ര മോദിയെയും ബി ആര്‍ അംബേദ്കറെയും താരതമ്യപ്പെടുത്തിക്കൊണ്ട് ഒരു പുസ്‍തകത്തിന് ഇളയരാജ എഴുതിയ ആമുഖക്കുറിപ്പിനുള്ള പരോക്ഷ വിമര്‍ശനമാണ് യുവാന്റെ പോസ്റ്റെന്നാണ് ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്.
അതേസമയം ഗാനങ്ങള്‍ ഒരുക്കാന്‍ കൂടുതല്‍ അനുയോജ്യമായ ഭാഷ ഹിന്ദിയാണെന്ന് ഇളയരാജ അഭിപ്രായപ്പെട്ട ഒരു പഴയ അഭിമുഖവും സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. കൂടുതൽ വൈവിധ്യവും സൗന്ദര്യബോധവുമുള്ള ഭാഷ ഹിന്ദി ആണെന്നാണ് ആ അഭിമുഖത്തിലാണ് അദ്ദേഹം പറയുന്നത്.