1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Devon conway's pre wedding party

പ്രീ വെഡ്ഡിങ് തമിഴ് സ്റ്റൈലിൽ ആഘോഷമാക്കി കോൺവേയും കിമ്മും

സോഷ്യൽ മീഡിയ
സോഷ്യൽ മീഡിയയിൽ തരംഗമായി ചെന്നൈ സൂപ്പർ കിങ്‌സിന്റെ ന്യൂസീലന്‍ഡ് താരം ഡേവോണ്‍ കോണ്‍വേയുടെ പ്രീ വെഡ്ഡിങ് പാര്‍ട്ടി ചിത്രങ്ങൾ. തനത് തമിഴ് വേഷങ്ങൾ ധരിച്ചുകൊണ്ടാണ് കോണ്‍വേയും പങ്കാളി കിം വാട്‌സണും പാര്‍ട്ടിയില്‍ പ്രത്യക്ഷപ്പെട്ടത്. വിവാഹത്തോട് അനുബന്ധിച്ച് ടീം അംഗങ്ങൾ ഒരുക്കിയതായിരുന്നു പാർട്ടി.
 
വെള്ള ഷർട്ടും വെള്ള മുണ്ടുമാണ് കോൺവേ ധരിച്ചിരിക്കുന്നത്. മഞ്ഞ സാരിയിലാണ് കിം എത്തിയത്. എംഎസ് ധോനി, മോയിന്‍ അലി, ഋതുരാജ് ഗെയ്ക് വാദ് എന്നിവർ കുർത്തയും മുണ്ടും തന്നെയാണ് ധരിച്ചിരിക്കുന്നത്. ചെന്നൈ സൂപ്പർ കിങ്‌സാണ് ചടങ്ങിന്റെ വീഡിയോയും ചിത്രങ്ങളും പങ്കുവെച്ചത്.
 

About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
ബട്ട്‌ലറിന്റെ സെഞ്ചുറിയ്ക്കിടയിൽ സഞ്ജുവിന്റെ ഇന്നിങ്സ് മുക്കരുത്, അമൂല്യമാണ് ആ പ്രകടനം