അനുബന്ധ വാര്‍ത്തകള്‍
- അധോലോക നായകനായി ബാബു ആൻറണി, 'ദ ഗ്രേറ്റ് എസ്കേപ്' വരുന്നു
- Madanolsavam Official Trailer ചിരിപ്പിക്കാന്‍ സുരാജിന്റെ 'മദനോത്സവം', ട്രെയിലര്‍, റിലീസ് വിഷുവിന്
- 'എങ്കിലും ചന്ദ്രികേ ...' മനോരമ മാക്സില്‍ !
- ബാബു ആന്റണി തന്നെ വിവാഹം കഴിക്കുമെന്ന് ചാര്‍മിള ഉറച്ചുവിശ്വസിച്ചിരുന്നു; ബന്ധം തകര്‍ന്നതോടെ ആത്മഹത്യക്ക് ശ്രമിച്ചു !
- അഭിനന്ദനങ്ങളും വിമര്‍ശനങ്ങളുമെല്ലാം ആസ്വദിക്കുന്നു,റോയ് റിലീസായി മൂന്നുമാസം
ബാബു ആന്റണി ആ റോള്‍ സൂപ്പറാക്കി, 'മദനോത്സവം' മൊബൈലില്‍ കാണേണ്ട സിനിമയല്ലെന്ന് സംവിധായകന് സുനില്‍ ഇബ്രാഹിം
സുരാജ് വെഞ്ഞാറമൂട് നായകനായി എത്തിയ പുതിയ ചിത്രമാണ് മദനോത്സവം. വിഷു റിലീസായി എത്തി തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന സിനിമയെ പ്രശംസിച്ച് സംവിധായകന് സുനില്‍ ഇബ്രാഹിം. കോഴിക്കുഞ്ഞുങ്ങള്‍ക്ക് കളര്‍ അടിക്കുന്ന ജോലി ചെയ്യുന്ന മദനന് എന്ന കഥാപാത്രത്തെയാണ് സുരാജ് അവതരിപ്പിക്കുന്നത്.
സുനില്‍ ഇബ്രാഹിമിന്റെ വാക്കുകളിലേക്ക്
സുരാജ് വെഞ്ഞാറമൂട് താങ്കളെ സ്നേഹിക്കുന്ന ഓരോരുത്തരും ഈ സിനിമയുടെ വിജയത്തില്‍ സന്തോഷിക്കും! ഹേറ്റേഴ്സിന് അവരുടെ നേതാവായ ഒരു കഥാപാത്രവും ഈ സിനിമയിലുണ്ട്. ബാബു ആന്റണി ആ റോള്‍ സൂപ്പറാക്കി ചെയ്തിട്ടുണ്ട്. നല്ല രസമുള്ള കുറെയധികം കഥാപാത്രങ്ങള്‍. അവരെ അവതരിപ്പിച്ചവരെല്ലാം ഒന്നിനൊന്ന് മികച്ച പെര്‍ഫോമന്‍സ്. എനിക്ക് എല്ലാവരെയും ഇഷ്ടമായി. Congratulations each & everyone behind this fun watch. ഇത് വീട്ടിലിരുന്നു മൊബൈലില്‍ കാണേണ്ട സിനിമയല്ല. തിയേറ്ററിലെ പൊട്ടിച്ചിരികളുടെ ഓളത്തില്‍ ആസ്വദിക്കേണ്ടതാണ്.
സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് രതീഷ് ബാലകൃഷ്ണ പൊതുവാള് ആണ്.