കെ ആര്‍ അനൂപ്|
Last Modified ശനി, 1 ഏപ്രില്‍ 2023 (10:25 IST)
നിരഞ്ജന അനൂപ്, ബേസില്‍ ജോസഫ്, സുരാജ് വെഞ്ഞാറമൂട്, തന്‍വി റാം, അഭിറാം രാധാകൃഷ്ണന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന 'എങ്കിലും ചന്ദ്രികേ ...' ഫെബ്രുവരി 17ന് തിയേറ്ററുകളില്‍ എത്തി. ഏപ്രില്‍ ഒന്ന് മുതല്‍ മനോരമ മാക്‌സില്‍ സ്ട്രീമിംഗ് ആരംഭിച്ച വിവരം നിര്‍മ്മാതാക്കള്‍ അറിയിച്ചു.
ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബു ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇവരുടെ പത്തൊമ്പതാമത്തെ സിനിമ കൂടിയാണിത്.
ഒരു വിവാഹവുമായി ബന്ധപ്പെട്ട മൂന്ന് സുഹൃത്തുക്കളുടെ കഥയാണ് സിനിമ പറയുന്നത്. പയ്യന്നൂരും പരിസരപ്രദേശങ്ങളിലും ആയാണ് ചിത്രം ചിത്രീകരിച്ചത്.ആദിത്യന്‍ ചന്ദ്രശേഖരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ 25 ഓളം പുതുമുഖ താരങ്ങളും സിനിമയിലുണ്ട്.ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ആണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്.
സംവിധായകനും അര്‍ജുന്‍ രാധാകൃഷ്ണനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.