അനുബന്ധ വാര്‍ത്തകള്‍
- ബാബു ആന്റണി തന്നെ വിവാഹം കഴിക്കുമെന്ന് ചാര്‍മിള ഉറച്ചുവിശ്വസിച്ചിരുന്നു; ബന്ധം തകര്‍ന്നതോടെ ആത്മഹത്യക്ക് ശ്രമിച്ചു !
- പിറന്നാള്‍ ആഘോഷം ! പാര്‍ട്ടിക്ക് ശേഷം ലോകേഷിനൊപ്പം ബാബു ആന്റണി
- ബാബു ആന്റണി ഞാനുമായുള്ള ബന്ധം ഉപേക്ഷിച്ചതിന്റെ കാരണം ഇപ്പോഴും അറിയില്ല, ആത്മഹത്യക്ക് വരെ ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതത്തില്‍ സംഭവിച്ചത്
- 'വ്യൂഹം' റിലീസായി 32 വര്‍ഷം; ഓര്‍മ്മകളില്‍ സംവിധായകന് സംഗീത് ശിവന്
- ബാബു ആന്റണിയുമായുള്ള പ്രണയം പരാജയപ്പെട്ടതോടെ ആത്മഹത്യക്ക് ശ്രമിച്ച് ചാര്‍മിള, അന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; പ്രമുഖ നടിയുടെ ജീവിതത്തില്‍ സംഭവിച്ചത്
അധോലോക നായകനായി ബാബു ആൻറണി, 'ദ ഗ്രേറ്റ് എസ്‌കേപ്' വരുന്നു
ബാബു ആൻറണി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ദ ഗ്രേറ്റ് എസ്‌കേപ്.സന്ദീപ് ജെ എൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അധോലോക നായകനായ ബോബായായി ബാബു ആൻറണി എത്തും.പൂർണമായും യുഎസിലാണ് സിനിമ ഷൂട്ട് ചെയ്തത് . സിനിമ ഉടൻതന്നെ തിയേറ്ററുകളിൽ എത്തുമെന്ന് സംവിധായകൻ അറിയിച്ചു.
ഹോളിവുഡ് താരങ്ങളും സിനിമയിൽ ഉണ്ടാകും. അമേരിക്കയിലെ മാഫിയ ലഹരിക്കടത്ത് സംഘങ്ങൾ തമ്മിലുള്ള പോരാട്ടത്തിന്റെ കഥയാണ് സിനിമ പറയുന്നത്.ആഗോളതലത്തിൽ മൊഴിമാറ്റ ചിത്രം ചിത്രമായി റിലീസ് ചെയ്യാനു അണിയറ പ്രവർത്തകർ പദ്ധതിയിടുന്നുണ്ട്.
രഞ്ജിത് ഉണ്ണി ചിത്രത്തിനായി സംഗീതമൊരുക്കുന്നു. പശ്ചാത്തല സംഗീതം കൈസാദ് പട്ടേൽ.സൗത്ത് ഇന്ത്യൻ യുഎസ് ഫിലിംസ് ഈ ചിത്രം നിർമ്മിക്കുന്നത്.
ആർതർ അഭിനയത്തിന്റെ ലോകത്തേയ്ക്ക് ചുവടു വയ്ക്കുകയാണ്. ദ ഗ്രേറ്റ് എസ്‌കേപ്പ് എന്ന ചിത്രത്തിലൂടെയാണ് ബാബു ആൻറണിയുടെ മകൻ അരങ്ങേറ്റം കുറിച്ചത്.