1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Sunil Ibrahim

സിനിമയില്‍ നീ ഒന്നുമായില്ലല്ലോ ?കുറ്റപ്പെടുത്തുന്നവരോട് പിടിച്ച് നില്‍ക്കാന്‍ പറയുന്ന ഒരു ഡയലോഗ്, സംവിധായകന്‍ സുനില്‍ ഇബ്രാഹിം

ഇന്ദ്രന്‍സ്
സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'റോയ്'. സിനിമയുടെ റിലീസിനെ കുറിച്ച് സംവിധായകന്‍ സുനില്‍ ഇബ്രാഹിം പറയുന്നു. അദ്ദേഹം തന്നെ സംവിധാനം ചെയ്ത മറ്റൊരു ചിത്രമാണ് 'ദ തേഡ് മര്‍ഡര്‍'. രണ്ടും ഈ വര്‍ഷം തന്നെ റിലീസിനെത്തും എന്ന് സംവിധായകന്‍ പറയുന്നു.
 
സുനില്‍ ഇബ്രാഹിമിന്റെ വാക്കുകള്‍
 
സിനിമയില്‍ നീ ഒന്നുമായില്ലല്ലോ എന്ന് സ്‌നേഹത്തോടെയോ അല്ലാതെയോ കുറ്റപ്പെടുത്തുന്നവരോട് പിടിച്ച് നില്‍ക്കാന്‍ വേണ്ടി പറയുന്ന ഒരു ഡയലോഗുണ്ട് - ഇപ്പൊ ഇങ്ങിനെയൊക്കെ ഒരു സൈഡിലൂടെ പോയാല്‍ മതി, പത്ത് വര്‍ഷം പുറത്താവാതെ ഇവിടെ പിടിച്ച് നിന്നാല്‍... പിന്നെ ഞങ്ങള്‍ പൊളിക്കുമെന്ന്. പത്ത് വര്‍ഷമൊക്കെ ഇത്ര വേഗം ഇങ്ങെത്തുമെന്ന് അപ്പോള്‍ കരുതിയില്ല. 
 
ഞങ്ങളുടെ രണ്ട് സിനിമകള്‍ ഈ വര്‍ഷം തന്നെ നിങ്ങളിലേക്കെത്തുകയാണ്. ഒരു സൈഡില്‍ കൂടെ പതിയെ നീങ്ങിയ ഞങ്ങള്‍ക്ക് കുറച്ച് ചുവടുകള്‍ ശക്തമായി മുന്നോട്ട് വെക്കാന്‍ ഈ സിനിമകള്‍ സഹായിക്കുമെന്ന് വിശ്വാസമുണ്ട്. 
 
ചെറിയ ശ്രമങ്ങള്‍ക്ക് പോലും തുണയായി ഇത്രയും കാലം ഒപ്പം നിന്ന നിങ്ങള്‍ എല്ലാവരോടും പറഞ്ഞറിയിക്കാന്‍ പറ്റാത്ത സ്‌നേഹം ... ! 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
വീണ്ടും തമിഴില്‍ ഫഹദ് ശക്തമായ വേഷത്തില്‍, മാരി സെല്‍വരാജിന്റെ 'മാമന്നന്‍', നായിക കീര്‍ത്തി സുരേഷ്