ഇന്ദ്രന്‍സ് നല്‍കിയ വലിയ സമ്മാനം, സംവിധായകന്‍ ഡോ.ബിജുവിന് വീട് പണിയാന്‍, കുറിപ്പ്

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 16 ഫെബ്രുവരി 2022 (14:43 IST)

അപ്രതീക്ഷിതമായി ഇന്ദ്രന്‍സേട്ടനും മകന്‍ മഹീന്ദ്രനും രാവിലെ വീട്ടിലെത്തിയെന്ന് സംവിധായകന്‍ ഡോ.ബിജു.വീടു പണി നടക്കുന്ന സമയത്ത് തന്റെ കയ്യിലേക്കു വച്ചു തന്ന അപ്രതീക്ഷിത സമ്മാനത്തെക്കുറിച്ചും അദ്ദേഹം പറയുന്നു.

ഡോ.ബിജുവിന്റെ കുറിപ്പ്

അപ്രതീക്ഷിത അതിഥി

അപ്രതീക്ഷിതമായി ഇന്ദ്രന്‍സേട്ടനും മകന്‍ മഹീന്ദ്രനും രാവിലെ വീട്ടിലെത്തി . വീട് പണി എന്തായി എന്നൊക്കെ ഇടയ്ക്കിടെ വിളിച്ചു അന്വേഷിക്കുകയും ഒരു ദിവസം വീട് പണി കാണാന്‍ അങ്ങോട്ട് വരുന്നുണ്ട് എന്ന് പറയുകയും ചെയ്തിരുന്നതാണ് . ഇന്നിപ്പോള്‍ എറണാകുളത്തേക്ക് പോകുന്ന വഴി അടൂര്‍ വീട്ടിലേക്കു രാവിലെ എത്തി . വീട് പണി നടക്കുന്നിടത്തു പോയി മൊത്തം നോക്കി കണ്ടു . അവിടെ ഉണ്ടായിരുന്ന ജോലിക്കാര്‍ക്കൊപ്പം സന്തോഷത്തോടെ ഫോട്ടോ എടുത്തു . വലിയ സന്തോഷം ഉള്ള ഒരു ദിവസം . വീട് പണി എന്നത് വലിയ ബുദ്ധിമുട്ടുള്ള സമയം ആണ് . കല്ലായും മണ്ണായും ഒക്കെ അതിലേക്ക് കൂട്ടാന്‍ ഇത് കൂടി ഇരിക്കട്ടെ എന്ന് പറഞ്ഞു അപ്രതീക്ഷിതമായി ഒരു സമ്മാനവും നിര്‍ബന്ധപൂര്‍വം കയ്യില്‍ വെച്ച് തന്നു. ....ഈ സ്‌നേഹത്തിനും കരുതലിനും എങ്ങനെയാണ് നന്ദി പറയുക ...ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :