ഇത്രയും നാള്‍ വിവാഹം വേണ്ടെന്ന് വെച്ചതിനുള്ള കാരണങ്ങള്‍ സന്തോഷ് പണ്ഡിറ്റുമായുള്ള പരിപാടിയില്‍ പറഞ്ഞിട്ടുണ്ട്:സുബി സുരേഷ്

കെ ആര്‍ അനൂപ്| Last Modified വെള്ളി, 4 മാര്‍ച്ച് 2022 (11:01 IST)

കൈരളി ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന ഹാസ്യ പരിപാടിയാണ് കോമഡി തില്ലാന. സന്തോഷ് പണ്ഡിറ്റിനൊപ്പമുളള പുതിയ എപ്പിസോഡിന്റെ വിശേഷങ്ങളുമായി നടി സുബി സുരേഷ്.
സുബി സുരേഷിന്റെ വാക്കുകള്‍

ഇതിലും ഭേദം എന്നെ കൊല്ലായിരുന്നു പണ്ഡിറ്റേ...

Dear friends ... ഓവര്‍ സ്മാര്‍ട്ട് ആയ ഞാന്‍ വിവാഹാലോചനകള്‍ ക്ഷണിക്കുന്നു...


5 പൈസ സ്ത്രീധനം പ്രതിക്ഷിക്കേണ്ട ഞാന്‍ തന്നെയാണ് ധനം... സൈക്കിളില്‍ മുന്നിലിരുത്തി എന്നെ കറങ്ങാന്‍ കൊണ്ടുപോകണം. ( പെട്രോളിനൊക്കെ വലിയ വിലയാണെന്നേ ഭര്‍ത്താവിന്റെ സാമ്പത്തിക ലാഭം ഞാന്‍ നോക്കണമല്ലോ......)
പിന്നെ ജാതി മതം ജാതകം ചോദിച്ച് ഒരുത്തനും വരണ്ട


രാവിലെ 5 മണിക്ക് എഴുന്നേറ്റ് ചായ കൊണ്ടുവരലൊന്നും നടക്കില്ല 7 മണിക്കേ എഴുന്നേല്‍ക്കൂ
പിന്നെ മാന്യമായ ജോലി ചെയ്ത് എന്നെ പോറ്റികോളണം.


സ്വന്തം അച്ഛനേയും അമ്മയേയും പൊന്ന് പോലെ സനേഹിക്കുന്നവന്‍ മാത്രം വന്നാല്‍ മതി.
വെള്ളമടിച്ച് കച്ചറ ഉണ്ടാക്കിയാല്‍ ചവിട്ടി കൂട്ടി മൂലയ്ക്കിടും

ഇത്രയും നാള്‍ വിവാഹം വേണ്ടെന്ന് വെച്ചതിനുള്ള കാരണങ്ങള്‍ സന്തോഷ് പണ്ഡിറ്റുമായുള്ള പരിപാടിയില്‍ പറഞ്ഞിട്ടുണ്ട്. അത്
വ്യാഴം വെള്ളി ദിവസങ്ങളില്‍ രാത്രി 8 മണിക്ക് കൈരളി ടിവിയില്‍ സംപ്രേക്ഷണം ചെയ്യും. കണ്ടതിന് ശേഷം എന്റെ വീട്ടുകാരുമായി ബന്ധപ്പെടുക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :