'കുംഭ', രാജമൗലി ചിത്രത്തില്‍ മഹേഷ് ബാബുവിന്റെ വില്ലനായി പൃഥ്വിരാജ്

കുംഭ എന്ന വില്ലന്‍ കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്

Prithviraj - SS Rajamouli Movie
രേണുക വേണു| Last Modified വെള്ളി, 7 നവം‌ബര്‍ 2025 (14:11 IST)

മഹേഷ് ബാബുവിനെ നായകനാക്കി എസ്.എസ്.രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ പൃഥ്വിരാജിന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്നു. രാജമൗലി സമൂഹമാധ്യമങ്ങളിലൂടെയാണ് പൃഥ്വിരാജിന്റെ കഥാപാത്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ചത്.

കുംഭ എന്ന വില്ലന്‍ കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. വീല്‍ ചെയറില്‍ ഇരിക്കുന്ന പൃഥ്വിരാജിനെ പോസ്റ്ററില്‍ കാണാം. വളരെ ശക്തനും കരുണയില്ലാത്തവനുമായ വില്ലന്‍ എന്നാണ് രാജമൗലി പൃഥ്വിരാജിന്റെ കഥാപാത്രത്തെ വിശേഷിപ്പിച്ചിരിക്കുന്നത്.
ആഫ്രിക്കന്‍ ജംഗിള്‍ അഡ്വെഞ്ചര്‍ ഗണത്തില്‍ പെടുന്ന ചിത്രം 1000 കോടി ബജറ്റിലാണ് ഒരുങ്ങുന്നത്. എം.എം കീരവാണിയാണ് സിനിമയുടെ സംഗീത സംവിധാനം. പ്രിയങ്ക ചോപ്ര നായിക വേഷത്തില്‍ എത്തുന്നു. നടന്‍ മാധവനും ഈ പ്രൊജക്ടിന്റെ ഭാഗമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :