1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Sreenath Bhasi about Mammootty's Beeshma Parvam

മമ്മൂട്ടിയുടെ ഭീഷ്മപര്‍വ്വം വമ്പന്‍ സംഭവം; ആരാധകരെ ത്രില്ലടിപ്പിച്ച് ശ്രീനാഥ് ഭാസിയുടെ വാക്കുകള്‍

Sreenath Bhasi
മമ്മൂട്ടി-അമല്‍ നീരദ് കൂട്ടുകെട്ടില്‍ റിലീസിനൊരുങ്ങുന്ന ഭീഷ്മപര്‍വ്വം ആരാധകര്‍ വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. മമ്മൂട്ടിയുടെ ഗ്യാങ്സ്റ്റര്‍ ലുക്കും സിനിമയുടെ പോസ്റ്ററും ഇതിനോടകം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. മമ്മൂട്ടിയെ കൂടാതെ ശ്രീനാഥ് ഭാസി, സൗബിന്‍ ഷാഹിര്‍, ഫര്‍ഹാന്‍ ഫാസില്‍, വീണ നന്ദകുമാര്‍, ലെന, സ്രിന്റ, ഷൈന്‍ ടോം ചാക്കോ, നാദിയ മൊയ്തു തുടങ്ങി വന്‍ താരനിരയാണ് ഭീഷ്മ പര്‍വ്വത്തില്‍ അണിനിരക്കുന്നത്. 
 
ഭീഷ്മപര്‍വ്വം ഗംഭീര സിനിമയായിരിക്കുമെന്നാണ് ശ്രീനാഥ് ഭാസി പറയുന്നത്. മമ്മൂട്ടിയുടെ അനിയനായാണ് ശ്രീനാഥ് ഭാസി ഭീഷ്മപര്‍വ്വത്തില്‍ അഭിനയിക്കുന്നതെന്നാണ് വിവരം. ഭീഷ്മപര്‍വ്വം ഒരു എപിക് ചിത്രമായിരിക്കുമെന്നാണ് ഭാസി പറയുന്നത്. വമ്പന്‍ കാന്‍വാസില്‍ ഒരുക്കുന്ന ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ സാധിച്ചത് ഒരു ഭാഗ്യം ആണെന്നും മമ്മൂട്ടി, അമല്‍ നീരദ് എന്നിവര്‍ക്കൊപ്പം ജോലി ചെയ്യാന്‍ സാധിച്ചത് വലിയ അനുഗ്രഹമായി കരുതുന്നു എന്നും ശ്രീനാഥ് ഭാസി പറയുന്നു. ഭീഷമപര്‍വ്വം എല്ലാ അര്‍ത്ഥത്തിലും വമ്പന്‍ സംഭവമാകുമെന്ന് ഉറപ്പാണെന്നും ശ്രീനാഥ് ഭാസി പറഞ്ഞു.
 
അടുത്ത ലേഖനം
ഇന്ദ്രജിത്തിനെ അടുത്തേക്ക് വിളിപ്പിച്ചു, ഒരു പാട്ട് പാടി തരാന്‍ ആവശ്യപ്പെട്ടു; സുകുമാരന്‍ മരണത്തിനു രണ്ട് മണിക്കൂര്‍ മുന്‍പ് പറഞ്ഞത്