ഇത് സിബിഐ സീരിസിന്റെ അവസാന ഭാഗം; സേതുരാമയ്യരുടെ ഭാര്യയായി ശോഭന !

രേണുക വേണു| Last Modified വ്യാഴം, 16 ഡിസം‌ബര്‍ 2021 (09:02 IST)

സിബിഐ അഞ്ചാം ഭാഗത്തിന്റെ അണിയറയിലാണ് മമ്മൂട്ടി ഇപ്പോള്‍. കൊച്ചിയിലാണ് സിനിമയുടെ ഷൂട്ടിങ് പുരോഗമിക്കുന്നത്. സിബിഐ സീരിസിലെ അവസാന ഭാഗമായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ട്. സിബിഐ സീരിസില്‍ ഇനിയൊരു സിനിമ ഉണ്ടാകില്ലെന്ന് ഉറപ്പായി. സിബിഐ സീരിസിന് അഞ്ചാം ഭാഗം വേണമെന്ന് മമ്മൂട്ടിക്ക് താല്‍പര്യമുണ്ടായിരുന്നു. മമ്മൂട്ടിയുടെ ഏറ്റവും വലിയ ആഗ്രഹമാണ് ഇപ്പോള്‍ സാധ്യമാകാന്‍ പോകുന്നത്.

അതേസമയം, സിനിമയുമായി ബന്ധപ്പെട്ട് മറ്റൊരു നിര്‍ണായക വിവരവും പുറത്തുവരുന്നു. സിബിഐ അഞ്ചില്‍ മലയാളത്തിന്റെ എവര്‍ഗ്രീന്‍ നടി ശോഭന അഭിനയിക്കുന്നുണ്ടെന്നാണ് വിവരം. സിബിഐ അഞ്ചില്‍ ശോഭനയും ഉണ്ടെന്ന് ആരാധകരാണ് ആദ്യം സംശയം പ്രകടിപ്പിച്ചത്. മമ്മൂട്ടിയോടൊപ്പം നില്‍ക്കുന്ന ചിത്രം ശോഭന ഫെയ്സ്ബുക്കില്‍ പങ്കുവെച്ചതോടെയാണ് പുതിയ ചോദ്യങ്ങള്‍ ഉയര്‍ന്നത്. 'നായകനെ സന്ദര്‍ശിച്ചു, ഒരു ആരാധികയുടെ നിമിഷം' എന്ന ക്യാപ്ഷനോടെയാണ് ശോഭന മമ്മൂട്ടിക്കൊപ്പമുള്ള പുതിയ ചിത്രം പങ്കുവച്ചിരിക്കുന്നത്. ഇതുവരെയുള്ള സിബിഐ സീരിസില്‍ കാണിക്കാത്ത മമ്മൂട്ടിയുടെ ഭാര്യയായിട്ടാണോ ശോഭന എത്തുന്നത് എന്ന ചോദ്യമാണ് ആരാധകര്‍ ചോദിക്കുന്നത്? അവസാന ഭാഗമായതിനാല്‍ ഇതുവരെ കാണിക്കാത്ത സേതുരാമയ്യരുടെ ഭാര്യയായി ശോഭനയെ കാണിക്കുമെന്നാണ് ആരാധകര്‍ ഊഹിക്കുന്നത്. എന്തായാലും സേതുരാമയ്യരുടെ ഭാര്യയായി ശോഭനയെത്തിയാല്‍ അത് പ്രേക്ഷകര്‍ക്ക് ഇരട്ടിമധുരമാകുമെന്ന് ഉറപ്പ്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :