മമ്മൂട്ടി ചിത്രത്തില്‍ ശോഭനയും ? സിബിഐ 5 ലൊക്കേഷനിലെത്തി നടി

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 15 ഡിസം‌ബര്‍ 2021 (09:12 IST)

'മഴയെത്തും മുന്‍പെ', 'കളിയൂഞ്ഞാല്‍' തുടങ്ങി മമ്മൂട്ടി-കോമ്പിനേഷനില്‍ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം ഇന്നും പ്രേക്ഷകരുടെ മനസ്സിലുണ്ട്. വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷം വീണ്ടും ഇവരും ഒന്നിക്കുകയാണോ എന്ന ചോദ്യമാണ് ഉയരുന്നത്.

രണ്ടാളെയും ഒറ്റ ഫ്രെയ്മില്‍ കണ്ടതിന്റെ ആഹ്‌ളാദത്തിലാണ് ആരാധകര്‍. ശോഭന കഴിഞ്ഞദിവസം പങ്കുവെച്ച സെല്‍ഫി വൈറലായി മാറി.കൊച്ചിയില്‍ ചിത്രീകരണം ലൊക്കേഷനില്‍ ശോഭന എത്തിയിരുന്നു.

'ക്യാപ്റ്റനെ കണ്ടു, ഫാന്‍ മൊമന്റ്' എന്നാണ് ചിത്രത്തിനൊപ്പം ശോഭന കുറിച്ചത്.

സിബിഐ 5യില്‍ അതിഥി വേഷത്തില്‍ ശോഭനയും ഉണ്ടാകുമോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഏഴ് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ശോഭന മലയാള സിനിമയിലേക്ക് തിരിച്ചെത്തിയത് വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെയായിരുന്നു.അനൂപ് സത്യന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സുരേഷ് ഗോപിയും ഉണ്ടായിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :