1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Sphadikam Re Release date

സ്ഫടികം റീ റിലീസ് എന്നാണ്?

Sphadikam Re Release date
മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും മികച്ച മാസ് സിനിമകളില്‍ ഒന്നായ സ്ഫടികം റീ റിലീസ് ചെയ്യുന്നു. ഫെബ്രുവരി ഒന്‍പതിനാണ് ചിത്രത്തിന്റെ റീ റിലീസ്. നൂതനമായ ശബ്ദ ദൃശ്യ മികവോടെയാണ് സ്ഫടികം വീണ്ടും തിയറ്ററുകളിലെത്തുന്നത്. വേള്‍ഡ് വൈഡായാണ് ചിത്രത്തിന്റെ റിലീസ്. ഭദ്രന്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്ത സ്ഫടികം 1995 മാര്‍ച്ചിലാണ് റിലീസ് ചെയ്തത്. ആടുതോമ എന്ന മാസ് കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിച്ചത്. എസ്.പി.വെങ്കിടേഷാണ് സംഗീതം നല്‍കിയത്. 
 
അടുത്ത ലേഖനം
നന്ദി... സന്തോഷം... അഭിമാനം..., 'മാളികപ്പുറം' 100 കോടി ക്ലബ്ബില്‍ എത്തിയ സന്തോഷം പങ്കുവെച്ച് ഉണ്ണിമുകുന്ദന്‍