14 വര്‍ഷങ്ങള്‍ക്ക് ശേഷം വിജയ്ക്കൊപ്പം തൃഷ, 'ദളപതി 67' അപ്‌ഡേറ്റ്

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 1 ഫെബ്രുവരി 2023 (15:14 IST)
'ദളപതി 67' ഒരുങ്ങുകയാണ്.വിജയിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന സിനിമയിലെ അഭിനേതാക്കളെ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.ഇപ്പോഴിതാ തൃഷ ചിത്രത്തിന്റെ ഭാഗമാണെന്ന് 'ദളപതി 67'ന്റെ നിര്‍മ്മാതാക്കള്‍ സ്ഥിരീകരിച്ചു.

14 വര്‍ഷത്തിന് ശേഷം തൃഷ വിജയ്ക്കൊപ്പം അഭിനയിക്കുന്നു.'ദളപതി 67' പ്രൊഡക്ഷന്‍ ടീമില്‍ നിന്നുളള ജഗദീഷ്

മാഷപ്പ് വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

ഗില്ലി, തിരുപ്പാച്ചി, ആതി, കുരുവി എന്നീ ചിത്രങ്ങളില്‍ തൃഷ നേരത്തെ വിജയ്ക്കൊപ്പം അഭിനയിച്ചിരുന്നു.വിജയ്ക്കൊപ്പമുള്ള നടിയുടെ അഞ്ചാമത്തെ ചിത്രമാണിത്.


സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, പ്രിയ ആനന്ദ്, മിഷ്‌കിന്‍, സാന്‍ഡി, മന്‍സൂര്‍ അലി ഖാന്‍, മാത്യു തോമസ് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :