Movie Review | രാത്രിയില്‍ പോസ്റ്റര്‍ ഒട്ടിച്ച് ലാല്‍ ജോസും താരങ്ങളും,'സോളമന്റെ തേനീച്ചകള്‍' തിയേറ്ററുകളില്‍ എത്തി
ഒരുകൂട്ടം പുതുമുഖ താരങ്ങള്‍ കൂടി മലയാള സിനിമയിലേക്ക് എത്തുകയാണ്. ലാല്‍ ജോസ് സംവിധാനം ചെയ്ത സോളമന്റെ തേനീച്ചകള്‍ തിയറ്ററുകളില്‍ ഇന്ന് പ്രദര്‍ശനം ആരംഭിച്ചു.
ചിത്രത്തിലെ താരങ്ങളും സംവിധായകനും കൊച്ചി നഗരത്തില്‍ പോസ്റ്റ് ഒട്ടിക്കാന്‍ ഇറങ്ങി. കഴിഞ്ഞദിവസം രാത്രിയായിരുന്നു ഇവര്‍ പോസ്റ്റര്‍ ഒട്ടിച്ചത്. ഇതിന്റെ വീഡിയോ അണിയറക്കാര്‍ തന്നെ പുറത്തുവിട്ടു.
10 വര്‍ഷത്തിനു ശേഷം ലാല്‍ ജോസും സംഗീത സംവിധായകന്‍ വിദ്യാസാഗറും ഒന്നിക്കുന്ന ചിത്രമാണിത്. പി.ജി. പ്രഗീഷാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.അജ്മല്‍ സാബു ഛായാഗ്രഹണവും രഞ്ജന്‍ എബ്രഹാം എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.