മരപ്പൊടി വിതറി കാലുകൊണ്ട് വരച്ചു,കലയുടെ ഏതു വിളയാട്ടവും അമ്പരപ്പാണെന്ന് സംവിധായകന്‍ ലാല്‍ ജോസ്

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 4 ഓഗസ്റ്റ് 2022 (08:55 IST)
ഓഗസ്റ്റ് 18ന് തിയേറ്ററുകളിലേക്ക് എത്തുന്ന സോളമന്റെ തേനീച്ചകള്‍ എന്ന ചിത്രത്തിന്റെ തിരക്കിലാണ് സംവിധായകന്‍ ലാല്‍ ജോസ് സംഘവും. പ്രമോഷിന്റെ ഭാഗമായി കേരളത്തിലെ പ്രമുഖ കോളേജുകളിലേക്ക് ടീം എത്തുന്നുണ്ട്. കണ്ണൂര്‍ എസ്. എന്‍ കോളേജിലെത്തിയ എല്ലാ ലാല്‍ജോസിനെ ഞെട്ടിച്ചത് മരപ്പൊടി ഉപയോഗിച്ച് കാലുകൊണ്ട് വരച്ച തന്റെ ചിത്രമാണ്.

'നായികാ നായകന്‍മാര്‍ക്കിടയില്‍ ഇരിക്കുന്ന ഈ കണ്ണടക്കാരനാണ് ഇന്നത്തെ താരം. ബിച്ചു. കണ്ണൂര്‍ എസ്.എന്‍ കോളേജ് വിദ്യാര്‍ത്ഥി തറയില്‍ മരപ്പൊടി വിതറി കാലുകൊണ്ട് ബിച്ചു വരച്ചിട്ടതാണ് ഈ രേഖാചിത്രം. കലയുടെ ഏതു വിളയാട്ടവും അമ്പരപ്പാണ്, കാല്‍ നഖം കൊണ്ട് കോറിയിട്ട ഈ ചിത്രവും ബിച്ചുവിനും കണ്ണൂര്‍ എസ്. എന്‍ കോളേജിലെ സൗഹൃദക്കൂട്ടങ്ങള്‍ക്കും പെരുത്ത നന്ദി'- ലാല്‍ ജോസ് കുറിച്ചു.

10 വര്‍ഷത്തിനു ശേഷം ലാല്‍ ജോസും സംഗീത സംവിധായകന്‍ വിദ്യാസാഗറും ഒന്നിക്കുന്ന ചിത്രമാണിത്. പി.ജി. പ്രഗീഷാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.അജ്മല്‍ സാബു ഛായാഗ്രഹണവും രഞ്ജന്‍ എബ്രഹാം എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :