അഭിനന്ദനങ്ങള്‍ ഒന്നാകെ പരിഹാസങ്ങളായി മാറി,അവള്‍ കാത്ത് നിന്നു, സോളമന്റെ തേനീച്ചകള്‍ സംഭവിക്കാനായി, ലാല്‍ ജോസ് പറയുന്നു

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 2 ഓഗസ്റ്റ് 2022 (15:12 IST)

റിയാലിറ്റിഷോയില്‍ സ്വപ്നവിജയം നേടി നാടിന്റെ അഭിമാനമായ പെണ്‍കുട്ടിയായിരുന്നു ദര്‍ശന.പലവിധ കാരണങ്ങളാല്‍ സിനിമയുടെ ചിത്രീകരണം വൈകിയപ്പോള്‍ അഭിനന്ദനങ്ങള്‍ ഒന്നാകെ പരിഹാസങ്ങളായി മാറിയെന്ന് ലാല്‍ ജോസ്. ദര്‍ശനയുടെ പിറന്നാള്‍ ദിനത്തില്‍ സംവിധായകന്‍ പങ്കുവെച്ച കുറിപ്പ് വായിക്കാം.

'ഇന്ന് ഞങ്ങടെ സുജയുടെ സോറി ദര്‍ശനയുടെ പിറന്നാളാണ്. നാല് കൊല്ലം മുമ്പ് ഒരു റിയാലിറ്റിഷോയില്‍ സ്വപ്നവിജയം നേടി നാടിന്റെ അഭിമാനമായ പെണ്‍കുട്ടി. പലവിധ കാരണങ്ങളാല്‍ സിനിമയുടെ ചിത്രീകരണം വൈകിയപ്പോള്‍ അഭിനന്ദനങ്ങള്‍ ഒന്നാകെ പരിഹാസങ്ങളായി മാറി. എന്നിട്ടും ക്ഷമയോടെ അവള്‍ കാത്ത് നിന്നു. സോളമന്റെ തേനീച്ചകള്‍ സംഭവിക്കാനായി. കാത്തിരിപ്പിനും കഷ്ടപ്പാടിനും തേന്‍ മധുരമമുളള മറുപടിയാകട്ടെ ഈ പിറന്നാള്‍ വര്‍ഷവും ഇനിയങ്ങോട്ടുളള വര്‍ഷങ്ങളും. Happy Birthday Darshu'- ലാല്‍ ജോസ് കുറിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :