'ആദിത്യന്‍ സോളമനെ വെളിപ്പെടുത്തുന്നു'; വിശേഷങ്ങളുമായി ലാല്‍ ജോസ്

കെ ആര്‍ അനൂപ്| Last Modified ശനി, 16 ജൂലൈ 2022 (10:19 IST)

ലാല്‍ ജോസ് സംവിധാനം ചെയ്ത സോളമന്റെ തേനീച്ചകള്‍ റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളുടെയും ക്യാരക്ടര്‍ പോസ്റ്ററുകള്‍ നേരത്തെ നിറമാതാക്കള്‍ പുറത്തുവിട്ടിരുന്നു. എന്നാല്‍ ടൈറ്റില്‍ റോളില്‍ എത്തുന്ന സോളമനെ കുറിച്ചുള്ള വിശേഷങ്ങള്‍ ദുല്‍ഖര്‍ സല്‍മാന്‍ തന്നെ പങ്കുവയ്ക്കുമെന്ന് ലാല്‍ ജോസ്.ഞായറാഴ്ച്ച (17.07.2022) രാവിലെ പതിനൊന്ന് മണിക്ക് പുതിയ വിവരങ്ങളുമായി ദുല്‍ഖര്‍ എത്തും.


സോളമന്റെ തേനീച്ചകള്‍ പ്രമോഷന്‍ തിരക്കുകളിലാണ് ലാല്‍ ജോസും സംഘവും.എല്‍ ജെ ഫിലിംസ് അവതരിപ്പിക്കുന്ന സിനിമയുടെ ഛായാഗ്രഹണം അജ്മല്‍ സാബു നിര്‍വഹിക്കുന്നു. പിജി പ്രഗീഷ് തിരക്കഥ ഒരുക്കുന്നു.ഗാനരചന - വിനായക് ശശികുമാര്‍, വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ, എഡിറ്റര്‍- രഞ്ജന്‍ എബ്രഹാം.
#SolomanteTheneechakal #characterintroduction
Solomante Theneechakal
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :