അനുബന്ധ വാര്‍ത്തകള്‍
- 'പട്ടാളം' സിനിമ പൊളിഞ്ഞത് മമ്മൂട്ടിയെ നിരാശപ്പെടുത്തി; മെഗാസ്റ്റാറിനോട് മിണ്ടാതെ ലാല്‍ ജോസ് !
- കമ്മട്ടിപ്പാടം കണ്ടപ്പോൾ മുതൽ മണികണ്ഠൻ ആചാരിയ്ക്കൊപ്പം വർക്ക് ചെയ്യണമെന്നാഗ്രഹിച്ചതാണ്: ലാൽ ജോസ്
- 3.4കോടി ബജറ്റില്‍ നിര്‍മ്മിച്ച 'ക്ലാസ്മേറ്റ്സ്', ലാല്‍ജോസ് ചിത്രം നിര്‍മ്മാതാവിന് നേടിക്കൊടുത്തത് വമ്പന്‍ തുക
- ' കൊലമാസ്സ് മറുപടി നല്കി ഫാദര്‍..',ക്ലാസ്മേറ്റ്സിലെ രസകരമായ രംഗം, വീഡിയോ
- മുടി വെട്ടാന്‍ പറ്റില്ലെന്ന് മമ്മൂട്ടി കട്ടായം പറഞ്ഞു; മെഗാസ്റ്റാറിന്റെ വാശിയില്‍ സിനിമ മുടങ്ങുമെന്ന് ലാല്‍ ജോസ് വിഷമിച്ചു, പിറ്റേന്ന് മമ്മൂട്ടി എത്തിയപ്പോള്‍ ലാല്‍ ജോസ് അടക്കം എല്ലാവരും ഞെട്ടി !
'സുഹൃത്തായിട്ടും ഒരുമിച്ചൊരു സിനിമ സാധിച്ചത് ഇപ്പോഴാണ്',ഷാജു ശ്രീധറിനെ കുറിച്ച് ലാല്‍ ജോസ്
ലാല്‍ ജോസ് സംവിധാനം ചെയ്ത സോളമന്റെ തേനീച്ചകള്‍ റിലീസിന് ഒരുങ്ങുകയാണ്. സിനിമയിലെ ഷാജു ശ്രീധര്‍ അവതരിപ്പിക്കുന്ന പോലീസ് കഥാപാത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്.സോളമന്റെ തേനീച്ചകള്‍ കോളേജ് പ്രമോഷന് ജോലികള്‍ ഇന്നുമുതല്‍ ആരംഭിക്കും. കാസര്‍കോട് നിന്നാണ് തുടക്കം. ഇക്കാര്യം നടി വിന്‍സി അലോഷ്യസ് ആണ് അറിയിച്ചത്.
'ഇത് ഞങ്ങടെ പോലീസ് സ്റ്റേഷനിലെ റൈറ്ററാണ്. കുഞ്ഞുമുഹമ്മദ്. ഷാജു ശ്രീധര്‍ ദീര്‍ഘകാല സുഹൃത്തായിട്ടും ഒരുമിച്ച് ഒരു സിനിമ സാധിച്ചത് ഇപ്പോഴാണ് . അതിന്റെ കൂടി സന്തോഷത്തോടെ ഈ ക്യാരക്ടര്‍ പോസ്റ്റര്‍ ഇവിടെ പങ്കുവയ്ക്കുന്നു'-ലാല്‍ ജോസ് കുറിച്ചു.
എല്‍ ജെ ഫിലിംസ് അവതരിപ്പിക്കുന്ന സിനിമയുടെ ഛായാഗ്രഹണം അജ്മല്‍ സാബു നിര്‍വഹിക്കുന്നു. പിജി പ്രഗീഷ് തിരക്കഥ ഒരുക്കുന്നു.ഗാനരചന - വിനായക് ശശികുമാര്‍, വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ, എഡിറ്റര്‍- രഞ്ജന്‍ എബ്രഹാം.