കമ്മട്ടിപ്പാടം കണ്ടപ്പോൾ മുതൽ മണികണ്ഠൻ ആചാരിയ്‌ക്കൊപ്പം വർക്ക് ചെയ്യണമെന്നാഗ്രഹിച്ചതാണ്: ലാൽ ജോസ്

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 7 ജൂലൈ 2022 (10:10 IST)
ലാൽ ജോസ് സംവിധാനം ചെയ്ത സോളമന്റെ തേനീച്ചകൾ റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിലെ മണികണ്ഠൻ ആചാരിയുടെ ക്യാരക്ടർ പോസ്റ്റർ പുറത്ത്.

'കമ്മട്ടിപ്പാടം കണ്ടപ്പോൾ മുതൽ മണികണ്ഠൻ ആചാരിയ്‌ക്കൊപ്പം വർക്ക് ചെയ്യണമെന്നാഗ്രഹിച്ചതാണ്. പ്രതിബദ്ധതയും അഭിനിവേശവുമുള്ള ഒരു യഥാർത്ഥ നടൻ'-എന്ന് കുറിച്ച് കൊണ്ടാണ് ലാൽ ജോസ് പോസ്റ്റർ പങ്കിട്ടത്.

എൽ ജെ ഫിലിംസ് അവതരിപ്പിക്കുന്ന സിനിമയുടെ ഛായാഗ്രഹണം അജ്മൽ സാബു നിർവഹിക്കുന്നു. പിജി പ്രഗീഷ് തിരക്കഥ ഒരുക്കുന്നു.ഗാനരചന - വിനായക് ശശികുമാർ, വയലാർ ശരത്ചന്ദ്ര വർമ്മ, എഡിറ്റർ- രഞ്ജൻ എബ്രഹാം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :