3.4കോടി ബജറ്റില്‍ നിര്‍മ്മിച്ച 'ക്ലാസ്‌മേറ്റ്‌സ്', ലാല്‍ജോസ് ചിത്രം നിര്‍മ്മാതാവിന് നേടിക്കൊടുത്തത് വമ്പന്‍ തുക
2006 ല്‍ പുറത്തിറങ്ങിയ ലാല്‍ ജോസ് ചിത്രമാണ് ക്ലാസ്‌മേറ്റ്‌സ്.കാമ്പസിന്റെ കഥ പറഞ്ഞ ചിത്രത്തില്‍ പൃഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത്ത്, നരേന്‍, കാവ്യാമാധവന്‍, രാധിക പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 3.4കോടി ബജറ്റിലാണ് ഈ ചിത്രം നിര്‍മ്മിച്ചത്.
26 കോടിയില്‍ കൂടുതല്‍ കളക്ഷന്‍ ചിത്രം സ്വന്തമാക്കി.ചിത്രത്തിന്റെ കഥയും തിരക്കഥയും ജെയിംസ് ആല്‍ബര്‍ട്ടിന്റേതാണ്.
വയലാര്‍ ശരത് ചന്ദ്രവര്‍മ്മ എഴുതിയ വരികള്‍ക്ക് അലക്‌സ് പോള്‍ സംഗീതം നല്‍കി.