അനുബന്ധ വാര്‍ത്തകള്‍
- ആടുജീവിതം ചിത്രീകരണം കഴിഞ്ഞാൽ കാളിയനാകാൻ പൃഥ്വിരാജ്, അപ്ഡേറ്റ്
- ആദം ജോണിനുശേഷം ഭാവന മലയാളത്തില്‍ സിനിമ ചെയ്തിട്ടില്ല, അഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പത്തെ ഓര്‍മ്മകളുമായി ഛായാഗ്രഹകന് ജിത്തു ദാമോദര്‍
- ചിത്രീകരണത്തിനിടെ മഞ്ജുവിന് അപകടം, തലയില്‍നിന്ന് രക്തം ഒഴുകി, അപകടത്തെക്കുറിച്ച് നടി രേണു സൗന്ദര് പറയുന്നു
- 'ജനഗണമന' ഇതുവരെ എത്ര കോടി നേടി ? പുതിയ വിവരങ്ങള്‍
- 'ഐപിഎസ് ബാഡ്ജ് അഴിച്ചുമാറ്റി 6 വര്‍ഷത്തിന് ശേഷം അരവിന്ദ് സ്വാമിനാഥന്റെ വരവ് ' ; നിറഞ്ഞ കൈയ്യടി, ജനഗണമനയെക്കുറിച്ച് പൃഥ്വിരാജ്
' കൊലമാസ്സ് മറുപടി നല്കി ഫാദര്‍..',ക്ലാസ്മേറ്റ്സിലെ രസകരമായ രംഗം, വീഡിയോ
ക്യാമ്പസുകളിലെ യുവമനസ്സുകള്‍ ആഘോഷമാക്കിയ ലാല്‍ജോസ് ചിത്രം ക്ലാസ്മേറ്റ്സിന് റിലീസായി 16 വര്‍ഷങ്ങള്‍ പിന്നിടുകയാണ്.2006 ആഗസ്റ്റ് ഇരുപത്തിയഞ്ചാം തീയതിയാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. സുകുമാരനും, സതീശന് കഞ്ഞിക്കുഴിയും, താരയും വാല് വാസുവും ഒക്കെ ചലച്ചിത്രആസ്വാദകരുടെ മനസ്സില്‍ മായാതെ ഇന്നും ഉണ്ട്. ക്ലാസ്മേറ്റ് ഓര്‍മ്മകള്‍ പുതുക്കിക്കൊണ്ട് പുറത്തുവന്ന വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.
പൃഥ്വിരാജും ജയസൂര്യയും ഇന്ദ്രജിത്തും നരേനും കാവ്യാമാധവനും രാധികയുമൊക്കെ തകര്‍ത്തഭിനയിച്ച മലയാള ചിത്രം കാണാന്‍ വീണ്ടും ആളുകളുണ്ട്.സിനിമ ഇറങ്ങിയ സമയത്ത് കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ പാടി നടന്ന പാട്ടായിരുന്നു 'എന്റെ ഖല്‍ബിലെ വെണ്ണിലാവു നീ നല്ല പാട്ടുകാരാ'. റസിയയുടെയും മുരളിയുടെയും ആരോടും പറയാത്ത ഇഷ്ടം പാട്ടിലൂടെ മുരളി പാടുമ്പോള്‍ കേള്‍വിക്കാരിലൊരാളായി റസിയ അവിടെ ഇരിക്കുന്നുണ്ടായിരുന്നു.