അനുബന്ധ വാര്‍ത്തകള്‍
- 'കോവിഡ് കാലത്ത് കിട്ടിയ ഒരു വലിയ സന്തോഷം'; സംവിധായകന്‍ ഒമര്‍ലുലുവിനെ ഫോണില്‍ വിളിച്ച് മോഹന്‍ലാല്‍
- ടോപ്ലെസ് സ്റ്റൈലില്‍ പ്രിയ വാര്യര്‍, പുതിയ ഫോട്ടോഷൂട്ട് ശ്രദ്ധ നേടുന്നു
- നടന് വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ നായകന് ടോവിനോ തോമസ് ?
- ലുക്ക് മാറ്റിപ്പിടിച്ച് കനിഹ,ബോയ് കട്ട് സ്റ്റൈല്‍ ശ്രദ്ധ നേടുന്നു
- തെലുങ്ക് സിനിമയില്‍ സജീവമാകാന്‍ അനുപമ പരമേശ്വരന്, '18പേജസ്' ഫസ്റ്റ് ലുക്ക് ശ്രദ്ധ നേടുന്നു
'ഇപ്പോഴും ഒരു സ്വപ്‌നം പോലെ', ആദ്യമായി അമ്മയായ ശേഷം ശ്രേയ ഘോഷാല്‍
മലയാളികളുടെയും പ്രിയ ഗായികയാണ് ശ്രേയ ഘോഷാല്‍. ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടത്തിലൂടെയാണ് ശ്രേയ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ആദ്യമായി അമ്മയായ സന്തോഷം താരം പങ്കുവെച്ചിരുന്നു. ഇപ്പോളിതാ മകന്റെ പേര് വെളിപ്പെടുത്തിയിരിക്കുകയാണ് ശ്രേയ.
'ദേവ്‌യാന്‍ മുഖോപാധ്യായയെ പരിചയപ്പെടുത്തുകയാണ്.മെയ് 22 ന് അവ എത്തി. ഞങ്ങളുടെ ജീവിതത്തെ എന്നെന്നേക്കുമായി മാറ്റി. അവന്‍ ജനിച്ച ആ ആദ്യ കാഴ്ചയില്‍, അവന്‍ ഞങ്ങളുടെ ഹൃദയത്തില്‍ ഒരുതരം സ്‌നേഹം നിറച്ചു, ഒരു അമ്മയ്ക്കും അച്ഛനും മാത്രമേ അവരുടെ കുട്ടിയിലൂടെ അനുഭവിക്കാന്‍ കഴിയൂ. പരിശുദ്ധവും നിയന്ത്രിക്കാനാവാത്തതുമായ സ്‌നേഹം. ഇപ്പോഴും ഒരു സ്വപ്‌നം പോലെയാണ് തോന്നുന്നത്. ജീവിതത്തിലെ ഈ മനോഹരഅത് സമ്മാനത്തിന് ശൈലാദിത്യയും ഞാനും ഏറെ കടപ്പെട്ടവരായിരിക്കും'- ശ്രേയ ഘോഷാല്‍ കുറിച്ചു.