1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Tovino Thomas to star in Vineeth Kumar's next directorial?

നടന്‍ വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ നായകന്‍ ടോവിനോ തോമസ് ?

വിനീത് കുമാര്‍
വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ നായകനായി ടോവിനോ തോമസ് എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍.ഷൈജു ഖാലിദ് ഈ ചിത്രത്തിനായി ക്യാമറ ചലിപ്പിക്കും.
 
നിരവധി ചിത്രങ്ങളാണ് ടോവിനോയ്ക്ക് മുന്നിലുള്ളത്.മനു അശോകന്റെ കാണെക്കാണെ സനല്‍ കുമാര്‍ ശശിധരന്റെ വഴക്ക് ആഷിഖ് അബുവിന്റെ നാരദന്‍ തുടങ്ങിയ ചിത്രങ്ങളുടെ ചിത്രീകരണം നടന്‍ അടുത്തിടെ പൂര്‍ത്തിയാക്കി. മിന്നല്‍ മുരളി ചിത്രീകരണം ഇനിയും ബാക്കിയാണ്.
 
ബാലതാരമായി സിനിമയിലെത്തി നിരവധി വേഷങ്ങളിലൂടെ തന്റെ കഴിവ് തെളിയിച്ച നടനാണ് വിനീത് കുമാര്‍.2015 ല്‍ ഫഹദ് ഫാസിലിനെ നായകനാക്കി അയാള്‍ ഞാനല്ല എന്ന ചിത്രം സംവിധാനം ചെയ്തു. തീയേറ്ററുകളില്‍ ആളുകളെ ആകര്‍ഷിക്കാന്‍ സിനിമയ്ക്ക് ആയില്ല. 
അടുത്ത ലേഖനം
'എന്തൊരു സാധനമാണ് നീ, ഇത്രയും ചൊറിയനാണോ?'; അമ്മയുടെ ചോദ്യത്തിനു ചിരിച്ചുകൊണ്ട് മറുപടി നല്‍കി അലക്‌സാണ്ടര്‍ പ്രശാന്ത്, അഭിമുഖം