ടോപ്‌ലെസ് സ്‌റ്റൈലില്‍ പ്രിയ വാര്യര്‍, പുതിയ ഫോട്ടോഷൂട്ട് ശ്രദ്ധ നേടുന്നു

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 2 ജൂണ്‍ 2021 (14:19 IST)

'ഒരു അഡാറ് ലവ്' എന്ന മലയാള ചിത്രത്തിലൂടെ ശ്രദ്ധേയമായ നടി പ്രിയ വാര്യരുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇന്‍സ്റ്റഗ്രാമില്‍ 70 ലക്ഷത്തിന് മുകളില്‍ ഫോളോവേഴ്‌സ് ഉള്ള താരത്തിന്റെ ടോപ്‌ലെസ് സ്‌റ്റൈലിലുള്ള ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്.


സെല്‍ഫ് പോര്‍ട്രേയ്റ്റ് എന്നാണ് ഫോട്ടോയ്ക്ക് ക്യാപ്ഷനായി നടി കുറിച്ചത്.
സ്പാനിഷില്‍ ലവ് ആന്‍ഡ് ലൈറ്റ് എന്നും എഴുതിയിട്ടുണ്ട്.

മലയാളത്തിനു പുറമെ ബോളിവുഡിലും താരം അരങ്ങേറ്റം കുറച്ചിരിക്കുകയാണ്. 'ശ്രീദേവി ബംഗ്ലാവ്', 'ലവ് ഹാക്കേഴ്‌സ്', എന്നീ ഹിന്ദി ചിത്രങ്ങളുടെ ഭാഗമാണ് പ്രിയ വാര്യര്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :