'കോവിഡ് കാലത്ത് കിട്ടിയ ഒരു വലിയ സന്തോഷം'; സംവിധായകന്‍ ഒമര്‍ലുലുവിനെ ഫോണില്‍ വിളിച്ച് മോഹന്‍ലാല്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 2 ജൂണ്‍ 2021 (15:31 IST)

അപ്രതീക്ഷിതമായി മോഹന്‍ലാലിന്റെ ശബ്ദം കേട്ടതിന്റെ ത്രില്ലിലാണ് സംവിധായകന്‍ ഒമര്‍ ലുലു.മഹിയില്‍ മഹാ എന്ന ആല്‍ബം കണ്ടെന്നും പുതിയ സിനിമാ വിശേഷങ്ങളും ഒക്കെ ചോദിച്ചാണ് മോഹന്‍ലാല്‍ ഫോണ്‍ കട്ട് ചെയ്തത് എന്നും നടന്‍ പറയുന്നു. കോവിഡ് കാലത്ത് കിട്ടിയ ഒരു വലിയ സന്തോഷം എന്ന്ക്കുറിച്ചുകൊണ്ടുള്ള നടന്റെ കുറിപ്പ് ശ്രദ്ധ നേടുകയാണ്.

'സമീര്‍ ഭായി വിളിച്ചിട്ട് എന്താ വിശേഷം എന്നൊക്കെ ചോദിച്ച് പെട്ടെന്ന് ഞാന്‍ ലാലേട്ടന് ഫോണ്‍ കൊടുക്കാം എന്ന് പറഞ്ഞൂ ഞാന്‍ ആകെ സ്ട്രക്കായി പോയി അപ്പോഴേക്കും ലാലേട്ടന്റെ ശബ്ദം ഒമര്‍ ഞാന്‍ മഹിയില്‍ മഹാ എന്ന ഒമറിന്റെ പുതിയ ആല്‍ബം കണ്ടിരുന്നു പണ്ട് മുതലേ ഇഷ്ടപ്പെട്ട മാപ്പിളപാട്ടാണ് മഹിയില്‍ മഹയും മാണിക്യ മലരും ഒക്കെ പുതിയ ട്യൂണില്‍ കേട്ടപ്പോഴും നല്ല ഇഷ്ടമായി എന്നും ആല്‍ബത്തില്‍ വര്‍ക്ക് ചെയത എല്ലാവരോടും അഭിനന്ദനം പറയാനും പറഞ്ഞൂ. പുതിയ സിനിമാ വിശേഷങ്ങളും ഒക്കെ ചോദിച്ച് അംശസകള്‍ പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു.ഈ കോവിഡ് കാലത്ത് കിട്ടിയ ഒരു വലിയ സന്തോഷം'-ഒമര്‍ലുലു കുറിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :