തെലുങ്ക് സിനിമയില്‍ സജീവമാകാന്‍ അനുപമ പരമേശ്വരന്‍, '18പേജസ്' ഫസ്റ്റ് ലുക്ക് ശ്രദ്ധ നേടുന്നു

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 2 ജൂണ്‍ 2021 (09:58 IST)

തെലുങ്ക് സജീവമാകുകയാണ് അനുപമ പരമേശ്വരന്‍. തന്റെ വരാനിരിക്കുന്ന ചിത്രമായ '18പേജസ്'ലെ ഫസ്റ്റ് ലുക്ക് ശ്രദ്ധ നേടുന്നു. നിഖില്‍ സിദ്ധാര്‍ത്ഥയാണ് നായകന്‍. നന്ദിനി എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. പ്രണയ ഭാവത്തിലുള്ള നായകനെയും നായികയെയുമാണ് പുറത്തുവന്ന പോസ്റ്ററില്‍ കാണാനാകുന്നത്.

പല്‍നാട്ടി സൂര്യ പ്രതാപ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രശസ്ത സംവിധായകന്‍ സുകുമാറിന്റെതാണ് കഥയും തിരക്കഥയും. ഗോപി സുന്ദറാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.ബണ്ണി വാസ് ചിത്രം നിര്‍മ്മിക്കുന്നു.

'കാര്‍ത്തികേയ 2' എന്ന ചിത്രത്തിലും അനുപമ പരമേശ്വരന്‍ തന്നെയാണ് നായിക. അഡ്വഞ്ചര്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന സിനിമയില്‍ നിഖില്‍ നായകവേഷത്തിലെത്തുന്നു. നിലവിലെ സാഹചര്യത്തില്‍ ഷൂട്ടിംഗ് നിര്‍ത്തിവെച്ചിരിക്കുകയാണ്. ആഗസ്റ്റ് മാസത്തോടെ ചിത്രീകരണം പൂര്‍ത്തിയാക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. 23 ദിവസത്തെ ഷൂട്ട് ആണ് പൂര്‍ത്തിയായത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :