Last Updated:
വെള്ളി, 28 ഫെബ്രുവരി 2020 (19:59 IST)
ശശി തരൂര്‍ എംപിയെയും സിനിമയിലെടുത്തു. അതും നായകനായി. പല രാഷ്ട്രീയക്കാരും സിനിമയില്‍ അഭിനയിക്കാറുണ്ടെങ്കിലും നായകവേഷത്തിലെത്തുന്നവര്‍ കുറവാണ്. അപ്പോഴാണ് ശശി തരൂരിന് ഒരു കിടിലന്‍ ഓഫര്‍ കിട്ടുന്നത്. രാജീവ് നാഥാണ് സംവിധായകന്‍. ‘ഒന്നാം സാര്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ബിഗ് ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്.
സാഹിത്യത്തിലും രാഷ്ട്രീയത്തിലും ബ്യൂറോക്രസിയിലും ഒന്നാമനായി തിളങ്ങിയ ശശി തരൂരിന്റെ നായകവേഷവും മോശമാകില്ലെന്നാണ് റിപ്പോര്‍ട്ട്. കാരൂരിന്റെ പ്രശസ്ത കഥയായ പൊതിച്ചോറാണ് സിനിമയാകുന്നത്. സ്കൂളിലെ പൊതിച്ചോര്‍ നഷ്ടപ്പെടുന്നതും അതിനെത്തുടര്‍ന്ന് ഉണ്ടാകുന്ന സംഭവങ്ങളുമാണ് കഥയുടെ ഇതിവൃത്തം. അക്കാലത്തെ അധ്യാപകരുടെ ജീവിതത്തിലെ കഷ്ടനഷ്ടങ്ങളിലേക്ക് വിരല്‍ചൂണ്ടുന്ന കഥയായിരുന്നു പൊതിച്ചോര്‍.
ഓസ്കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് ശബ്ദമിശ്രണം നിര്‍വഹിക്കുന്നത്. മോഹന്‍ലാലും ഇന്ദ്രജിത്തും പ്രധാനവേഷങ്ങളിലെത്തുന്ന ‘രസം’ ആണ് രാജീവ് നാഥിന്റെ റിലീസ് ആകാനിരിക്കുന്ന സിനിമ.