എംഎല്‍എയും സിനിമാതാരവുമായ റോജയ്ക്ക് നേരെ ആക്രമണം

നാഗരി| Last Modified ചൊവ്വ, 16 സെപ്‌റ്റംബര്‍ 2014 (12:17 IST)
സിനിമാതാരവും എം എല്‍ എയുമായ റോജയ്ക്ക് നേരെ അഞ്ജാതന്റെ ആക്രമണം.നാഗരിയിലെ വൈ എസ് ആര്‍ എം എല്‍ എയായ നാഗരിയിലെ ക്ഷേത്രത്തില്‍ ഉത്സസവത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു.

ക്ഷേത്രത്തില്‍ ആരതി സമര്‍പ്പിക്കുന്നത് ഉണ്ടായ തര്‍ക്കത്തിനിടെ ആള്‍ക്കൂട്ടത്തില്‍ നിന്നൊരാള്‍ റോജയെ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.കൈയ്യില്‍ നിന്നും രക്തം വാര്‍ന്നൊഴുകിയ റോജയെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാഷ്ട്രീയ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നും അക്രമണമെന്നും മുന്‍കൂട്ടി തീരുമാനിച്ച് നടത്തിയതാണെന്നും റോജ പറയുന്നു. ആക്രമണത്തെത്തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ നില നില്ക്കുകയാണ്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :