തെന്നിന്ത്യന്‍ സിനിമ താരം അനുഷ്ക അഭിനയം നിറുത്തുന്നു ?

Last Updated: ബുധന്‍, 17 സെപ്‌റ്റംബര്‍ 2014 (16:04 IST)
തെന്നിന്ത്യന്‍ താര സുന്ദരി അനുഷ്ക ഷെട്ടി അഭിനയം നിറുത്തുന്നു. വിവാഹം കഴിക്കുന്നതിനാലാണ് അനുഷ്ക അഭിനയം നിറുത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.ഇതിനായി തന്റെ പുതിയ സിനിമയായ “ബാഹുബലി യ്ക്ക് ശേഷം പുതിയ പ്രൊജക്ടുകള്‍ ഒന്നും സ്വീകരിക്കേണ്ട എന്ന് അനുഷ്ക തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

അതിനിടെ അനുഷ്കയുടെ വിവാഹം ചെയ്യുന്നത് ഹെദരാബാദില്‍ നിന്നുമുള്ള ഒരു ബിസിനസുകാരനാണെന്ന് വാര്‍ത്തകള് പ്രചരിക്കുന്നുണ്ട്.
അരുന്ധതി എന്ന സിനിമയിലൂടെയാണ് അനുഷ്ക തെന്നിന്ത്യയില്‍ ശ്രദ്ധേയയാകുന്നത്. അനുഷ്ക അഭിനയിച്ച രാജമൌലി സംവിധാനം ചെയ്യുന്ന ‘ബാഹുബലി‘ വന്‍ പ്രതീ‍ക്ഷയുള്ള ചിത്രമാണ്. ഇത് കൂടാതെ അനുഷ്ക കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന രുദ്രമ്മാ ദേവി എന്ന ചിത്രവും റിലീസിനൊരുങ്ങുകയാണ്.





മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :