ചേതന്‍ ഭഗതിന്റെ ഹാഫ് ഗേള്‍ഫ്രണ്ട് സിനിമയാകുന്നു

Last Updated: തിങ്കള്‍, 15 സെപ്‌റ്റംബര്‍ 2014 (13:04 IST)
ചേതന്‍ ഭഗതിന്റെ ഏറ്റവും പുതിയ നോവല്‍ ഹാഫ് ഗേള്‍ഫ്രണ്ടിന് സിനിമയാകുന്നു. ചേതന്‍ ഭഗത് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ന്റെ സംവിധായകന്‍ മോഹിത് സൂരിയാണ് സംവിധായകന്‍.
 
അടുത്ത വര്‍ഷം സിനിമയുടെ ചിത്രീകരണം ആരംഭിക്കും. ഹമാരി അധൂരി കഹാനി എന്ന ചിത്രത്തിന്റെ തിരക്കിലാണ് മോഹിത് സൂരി ഇപ്പോള്‍. ഇതിന് ശേഷം അണ്‍ടച്ചബിള്‍ എന്ന ഹോളിവുഡ് ചിത്രത്തിന്റെ ഹിന്ദി റിമേക്കും മോഹിത് സൂരി ഒരുക്കുന്നുണ്ട്.
 
ചേതന്‍ ഭഗതിന്റെ ആറാമത്തെ നോവലാണ് ബോളിവുഡില്‍ സിനിമയാകുന്നത്. മോഹിത് സൂരി ഒടുവില്‍ സംവിധാനം ചെയ്ത ഏക് വില്ലന്‍ ബോളിവുഡില്‍ വന്‍ ഹിറ്റായിരുന്നു. 


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.
 




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :